തെലുങ്കാനയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

തെലുങ്കാനയിലെ എല്‍ബി നഗറിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു. നാലു കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള നവജാത ശിശുക്കളുടെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിലാണ് തീപിടിച്ചത്. ആശുപത്രി അധികൃതര്‍ നല്‍കിയ അറിയിപ്പനുസരിച്ചു സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമനസേനാംഗങ്ങളാണ് തീയണച്ചത്.
ആശുപത്രിയിലുണ്ടായിരുന്നു 48 രോഗികളെ ഒഴിപ്പിച്ചു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നതായി ഹയാത്‌നഗര്‍ സ്റ്റേറ്റ് ഫെയര്‍ ഓഫീസര്‍ ശ്രീനയ്യ പറഞ്ഞു.
"
https://www.facebook.com/Malayalivartha