എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുക പറ്റാനുള്ള പ്രായപരിധി 60 വയസ്സാക്കുന്നു

എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുക പറ്റാനുള്ള പ്രായപരിധി 60വയസ്സാക്കുന്നു . അന്താരാഷ്ട്രരീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം. നിലവില്‍ 58 വയസ്സായാല്‍ പെന്‍ഷന്‍ പിന്‍വലിക്കാമായിരുന്നു. 58 വയസ്സില്‍ വിരമിക്കുന്നവര്‍ക്കും ഇനി 60 വയസ്സുവരെ തുക ഇ.പി.എഫില്‍ നിക്ഷേപമായി സൂക്ഷിക്കാം. ഇതുവഴി രണ്ടു വര്‍ഷത്തെ അധികപലിശയും ലഭിക്കും. നവംബറില്‍ ചേരുന്ന ഇ.പി.എഫ്.ഒ. ട്രസ്റ്റി യോഗത്തില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെക്കും. ട്രസ്റ്റി യോഗം അംഗീകരിച്ചാല്‍ കേന്ദ്ര തൊഴില്‍മന്ത്രാലയം ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും.
ലോകത്ത് പലയിടങ്ങളിലും 65 വയസ്സിനുശേഷമാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇ.പി.എഫ്. പ്രായപരിധി 60 വയസ്സായി ഉയര്‍ത്തണമെന്നുമാണ് ആവശ്യം.
"0
https://www.facebook.com/Malayalivartha