ഇന്ന് 24 മണിക്കൂര്‍ ബാങ്ക് പണിമുടക്ക്; കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

ബാങ്ക് യൂണിയനുകള്‍ ഇന്ന് 24 മണിക്കൂര്‍ ബാങ്ക് പണിമുടക്ക് നടത്തുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ചാണ് ഈ പണിമുടക്ക്. നിരവധി ട്രേഡ് യൂണിയനുകള്‍ പിന്നാലെ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും (AIBOA) പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ന് ജോലിയ്ക്ക് ഹാജരാകരുതെന്ന് AIBOA അതിന്‍റെ അംഗങ്ങളോട് പറഞ്ഞിരിക്കുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് 24 മണിക്കൂര്‍ നീണ്ട പണിമുടക്കിന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ ആവശ്യമെങ്കിൽ എടിഎമ്മുകളും അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി.
അതേസമയം, സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍, ബാങ്കുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് മൂന്ന് ദിവസമായിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിങ്കളാഴ്ച മഹാരാഷ്ട്രയിലും ഹരിയാനയിലും ബാങ്കുകള്‍ക്ക് ഒഴിവാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയന്‍ 2 ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ ലയന പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ പണിമുടക്ക് പിന്‍വലിച്ചു. ധനകാര്യ സെക്രട്ടറി രാജീവ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍, മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha