മറാത്തി നടിയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം

നിരവധി മറാത്തി സിനിമകളില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മറാത്തി നടി പൂജാ സുന്‍ജറും നവജാത ശിശുവും കൃത്യസമത്ത് ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരണമടഞ്ഞു.
ഞായറാഴ്ച വെളുപ്പിനെ 2 മണിയോടെ ഗൊരേഗാവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ പൂജയെ സ്ഥിതി മോശമായതിനെ തുടര്‍ന്നു വേഗം തന്നെ പ്രസവമുറിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവിച്ചു നിമിഷങ്ങള്‍ക്കകം കുഞ്ഞു മരിച്ചു.
മുംബൈയില്‍ നിന്ന് 60 കി.മി അകലെയുള്ള ഹിംഗോളി ജില്ലയില്‍ ആയിരുന്നു സംഭവം. യഥാസമയം ആംബുലന്‍സ് ലഭ്യമാക്കിയിരുന്നെങ്കില്‍ പൂജയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.
പൂജയെ എത്രയും പെട്ടെന്ന് ഗൊരേഗാവില്‍ നിന്നു 40 കി.മി അകലെയുള്ള ആശുപത്രിയിലെക്കു മാറ്റണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആംബുലന്‍സിനായി ബന്ധുക്കള്‍ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. ഏറെ ശ്രമിച്ചതിനു ശേഷം ഒരു സ്വകാര്യ ആംബുലന്‍സ് ലഭിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് വഴിയില്‍ വച്ചു പുജ മരണപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. നിരവധി മറാത്തി സിനിമകളില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത പൂജാ സുന്‍ഹര്‍ ഗര്‍ഭിണിയായ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha