പുതിയ ഓഫറുകളുമായി വീണ്ടും ജിയോ; 222 രൂപയിലൂടെ നേടാം ജിയോയുടെ ഓഫറുകൾ

ദീപാവലിയോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി വീണ്ടും ജിയോ. വോയിസ് കോളുകള്‍ക്ക് നിരക്ക് ജിയോ ഏർപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പുതിയ ഓഫറുകളുമായി റിലയന്‍സ് ജിയോ എത്തിയിരിക്കുന്നത്. 222 രൂപ മുതലുള്ള പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്.
ഇതിലൂടെ 2 ജി ബി ഡേറ്റാ ലഭിക്കും. അത് കൂടാതെ പ രിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനുട്ട് സംസാര സമയവും 100 എസ് എം എസുകളുമാണ് ലഭിക്കുന്നത്. 29 ദിവസമാണ് ഈ ഓഫർ ലഭിക്കുന്നത്. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള വോയ്‌സ് കോളുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് പുതിയ ഓഫറുകൾ വന്നത്. ഒക്ടോബര്‍ 10 മുതൽ ഈ കോളുകള്‍ക്ക് മിനുട്ടിന് ആറു പൈസ ഈടാക്കി തുടങ്ങി. എന്നാൽ 10ന് മുമ്പ് ചാര്‍ജ് ചെയ്തിട്ടുള്ളവര്‍ക്ക് ആ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ സൗജന്യമായിരിക്കും.
https://www.facebook.com/Malayalivartha