സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്...

സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റുന്നു. ഫേസ്ബുക്കിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജനുവരിയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കും. പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
സ്വകാര്യത മറ്റുള്ളവരുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാകരുത്. ദേശസുരക്ഷയും രാജ്യതാത്പര്യവും ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha