അഭിജിന്റെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നു; നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിജിന്റെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന ഇരുവരും കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയുടെ ചിത്രവും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. അഭിജിത്തുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മനുഷ്യന്റെ ഉന്നതിക്കായുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമായി കാണാനായി. വിവിധ വിഷയങ്ങളില്‍ ആരോഗ്യപരവും സമഗ്രവുമായ ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു എന്നും മോദി ട്വീറ്റ് ചെയ്തു.
എന്നാൽ കേന്ദ്രസര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളെ ശക്കമായ ഭാഷയിലാണ് അഭിജിത് വിമര്‍ശിച്ചിരുന്നത്. രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും സാമ്ബത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha