ബേക്കറി ജീവനക്കാരനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി; കാരണം അറിഞ്ഞവർ ഞെട്ടി; യുവാവ് ഒളിവിൽ

സാധനം വാങ്ങാൻ എത്തിയ വ്യക്തി പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. എന്നാൽ കടക്കാരൻ നൽകിയില്ല. ഒടുവിൽ കടക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ദയാല്‍പുരിലെ ബേക്കറിയിലാണ് സംഭവം നടന്നത്. ബേക്കറി ജീവനക്കാരനാണ് ദാരുണമായ മരണം സംഭവിച്ചത്. ഇഷ്ടിക കൊണ്ടുള്ള അടി കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖലീല്‍ അഹമ്മദ് (45) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 15നായിരുന്നു ഫൈസാന്‍ ഖാന്‍ എന്ന യുവാവ് ഖലീലിന്റെ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാൻ വന്നത്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഫൈസാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കടയില്‍ പ്ലാസ്റ്റിക് കവറിന്റെ ഉപയോഗം നിര്‍ത്തിയെന്ന് ബേക്കറി ജീവനക്കാരന്‍ ഫൈസാന്‍ ഖാനോട് പറയുകയുണ്ടായി. പക്ഷേ അയാള്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ തർക്കത്തിനൊടുവിൽ അവിടെ കിടന്ന ഇഷ്ടിക കൊണ്ട് ഫൈസാന്‍ ഖാന്‍ ഖലീല്‍ അഹമ്മദിന്റെ തലക്കടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ഫൈസാന്‍ ഖാന്‍ ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha