കടത്തെ ചൊല്ലി തർക്കം; ഉറ്റസുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു
കടം വാങ്ങിയതിനെ ചൊല്ലി ഉണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ഉത്തർപ്രദേശിലെ ഖേരി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. കടം വാങ്ങിയതാകട്ടെ 120 രൂപ. ലക്ഷ്മിപൂര്‍ സ്വദേശി രാമുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രാമുവിന്റെ സുഹൃത്തും അയൽക്കാരനുമായ ബിർജു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാമുവിന്റെ കയ്യിൽ നിന്ന് 120 രൂപയാണ് ബിർജു കടം വാങ്ങിയത്. തിരിച്ചു പണം ചോദിക്കുമ്പോൾ ബിർജു രാമുവിനെ അസഭ്യം വിളിക്കുമായിരുന്നു. പണം തിരികെ ചോദിക്കാനെത്തിയതിനെ തുടർന്ന് ചീത്ത വിളിക്കാനൊരുങ്ങിയ ബിർജുവിനെ രാമു തടയുകയായിരുന്നു. പിന്നീട് വാക്ക് തർക്കമുണ്ടാവുകയും ബിർജു വടിയെടുത്ത് രാമുവിനെ മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ രാമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ രാമു മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha