ആംആദ്മിയുമായി കണ്ട് പഠിക്കാന്‍ നേതാക്കളോട് പ്രകാശ് കരാട്ട്, സി.പി.എം മുദ്രാവാക്യങ്ങളും രീതിയും മാറ്റും

ആംആദ്മിയുമായി കണ്ട് പഠിക്കാന്‍ നേതാക്കളോട് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് പാര്‍ട്ടിയ്ക്ക് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എം മുദ്രാവാക്യങ്ങളും രീതിയും മാറ്റുമെന്നും കാരാട്ട് പറഞ്ഞു.
ജനകീയ വിഷയങ്ങളില്‍ ആംആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറാണ്. ആം ആദ്മിയുടെ പ്രവര്‍ത്തന രീതി വ്യത്യസ്തമാണെന്നും യുവാക്കളാണ് എ.എ.പിയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ല. ആംആദ്മി നയവും പരിപാടിയും വ്യക്തമാക്കിയ ശേഷമായിരിക്കും തുടര്‍ നടപടി.
ഡല്‍ഹിയില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാതിരുന്ന മണ്ഡലങ്ങളില്‍ സി.പി.എം ആംആദ്മി പാര്‍ട്ടിക്കാണ് പിന്തുണ നല്‍കിയത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനവികാരമാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും കാരാട്ട് സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























