കര്‍ത്താര്‍പുര്‍ ഇടനാഴി അടുത്ത മാസം ഒമ്പതിന് തുറക്കും; നിർണ്ണായകമായ കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പ് വെച്ചു

കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പു വെച്ചു. കര്‍ത്താപൂരിലെ സീറോ പോയിന്‍റില്‍ വെച്ചായിരുന്നു ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ സിഖ് തീര്‍ഥാടകര്‍ക്ക് പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഇടനാഴിയാണ് കര്‍താപുര്‍.
കരാര്‍ പ്രകാരം ഇന്ത്യയിലെ തീര്‍ഥാടകര്‍ക്ക് പാകിസ്താനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കുവാനുള്ള അനുവാദമുണ്ട്. 5000 തീര്‍ഥാടകര്‍ക്ക് ഒരു ദിവസം സന്ദര്‍ശിക്കാം. ഇതിന് വിസ ആവശ്യമില്ല. 20 ഡോളറാണ് തീര്‍ഥാടകര്‍ക്ക് ഫീസ്. ഇതിൽ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക് അവസാനകാലം ജീവിച്ച പാകിസ്താനിലെ കര്‍താര്‍പുര്‍ ഗുരുദ്വാര്‍ ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യയിലെ ഗുരുദാസ്പുര്‍ ജില്ലയില്‍ നിന്നുമുള്ള ഇടനാഴിയാണ് കര്‍ത്താപൂര്‍. 2018 നവംബറിലാണ് ഇമ്രാന്‍ ഖാന്‍ കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തറക്കല്ലിട്ടത്.
https://www.facebook.com/Malayalivartha