കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബർ 31 നു മുൻപ് രാജ്യത്തെ കരസേന,റോ ഓഫീസുകള്‍ക്ക് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യത .പാക്ക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബർ 31 നു മുൻപ് രാജ്യത്തെ കരസേന,റോ ഓഫീസുകള്‍ക്ക് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യത .പാക്ക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഡല്‍ഹിയില്‍ പോലീസ് - സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മേഖലകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികർക്ക് പുറമേ റോ യിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഭീഷണിയുണ്ട് . സൈനികരുടെ താവളങ്ങളും , വസതികളുമാണ് അവർ ഉന്നം വയ്ക്കുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു . അതുകൊണ്ടു തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട് .. ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെയുള്ള 400 കെട്ടിടങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി. 15 ജില്ലകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളിലെ 425 കെട്ടിടങ്ങളില്‍ ഇരുന്നൂറെണ്ണം അതീവ സുരക്ഷ മേഖലയായി കണക്കാക്കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലിസ് സ്‌റ്റേഷനുകളിലേക്ക് അന്യാ വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നിഷേധിച്ചിട്ടുണ്ടെന്നും ജില്ലാ പോലിസ് സുപ്രണ്ട് ഐഷ് സിംഗാള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസിനു പുറമെ രാഷ്ട്രപതി ഭവന്‍, സേനാ ഭവന്‍, പാര്‍ലമെന്റ്ഹൗസ് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി
ഡല്‍ഹിയിലെ 18 ജില്ലകളില്‍ എട്ട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദം നല്‍കി. ഈ ജില്ലകളിലെ സ്‌ഫോടന സാധ്യതയുളള കെട്ടിടങ്ങളും, മാര്‍ക്കറ്റുകളും സുരക്ഷ വലയത്തിലാണ്.ഗ്രാനേഡ് ആക്രമണമാണ് തീവ്രവാദികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. തന്ത്ര പ്രധാന സ്ഥലങ്ങളിലും വെടിവയ്പ് ഉണ്ടാകാം.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായി ഇന്ത്യൻ സേന അധിനിവേശ കാശ്‌മീരിലെ നാല് ഭീകരക്യാമ്പുകളും പാക് സൈനിക പോസ്റ്റുകളും തകർക്കുകയും അഞ്ച് പാക് ഭടന്മാരെയും ആറ് ഭീകരരെയും വധിക്കുകയും ചെയ്‌തിരുന്നു.
ഇതേ തുർന്ന് പാക് പക്ഷത്ത് നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് സൂചന. കരസേന മോധാവി ജനറൽ ബിപിൻ റാവത്ത് സൈനിക ഓപ്പറേഷൻ സ്ഥിരാകരിക്കുകയും ചെയ്തിരുന്നു. ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ താങ്ധർ, കേരൻ സെക്‌ടറുകളിൽ ഭീകർ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത് ... ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടുന്ന നാലു താവളങ്ങൾ (ലോഞ്ച് പാഡുകൾ) തകർക്കുകയും ചെയ്തിരുന്നു. ഇപ്പോഴും പാകിസ്ഥാൻ കാശ്മീരിൽ ഭീകരരെ പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട് എന്നാണു രഹസ്യാന്വേഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്
ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം പാക് സേന തുടർച്ചയായി കാശ്‌മീരിലെ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയാണ്.അഞ്ച് വർഷത്തെ പാക് വെടിനിറുത്തൽ ലംഘനങ്ങളിൽ ഏറ്റവും കൂടുതൽ ഇക്കൊല്ലമാണ് . ഏതായാലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്
https://www.facebook.com/Malayalivartha