ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നും ഉത്തരകരസേനയുടെ കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബിര്‍ സിംഗ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നും ഉത്തരകരസേനയുടെ കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബിര്‍ സിംഗ് തലനാരിഴയ്ക്കു രക്ഷപെട്ടു. യന്ത്രത്തകരാറുമൂലം ഇടിച്ചിറക്കിയ ഹെലികോപ്റ്ററില്‍നിന്നാണ് രണ്‍ബിര്‍ സിംഗ് പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടത്. പൂഞ്ചിലെ ബെദാറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കുപോകുമ്പോഴായിരുന്നു അപകടം നടന്നത്.
സംഭവത്തില്‍ ഒരു നാട്ടുകാരന് പരിക്കേറ്റു. രണ്ട് പൈലറ്റുമാരും രണ്‍ബിര്‍ സിംഗും ഉള്‍പ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha