ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ്.എ.ആര്‍. ഗീലാനി അന്തരിച്ചു

ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ്.എ.ആര്‍. ഗീലാനി അന്തരിച്ചു. ഇന്നലെ വൈകീട്ട് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.2001ലെ പാര്‍ലമന്റെ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗീലാനിയെ വിചാരണകോടതി വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സുപ്രീംകോടതി വെറുതെ വിട്ടിരുന്നു.
തുടര്‍ന്ന്, ജയില്‍മോചിതനായ അദ്ദേഹം വിചാരണ തടവുകാരുടെ മോചനമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (സി.ആര്‍.പി.പി) എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മൃതദേഹം ജന്മദേശമായ കശ്മീരിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി സര്‍വകലാശാലക്കുകീഴിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബിക് അധ്യാപകനായിരുന്നു ഗീലാനി.
പാര്‍ലമന്റെ് ആക്രമണകേസില്‍ തെളിവുശേഖരണത്തിനെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഗീലാനിയെ പിന്നീട് പ്രതിചേര്‍ക്കുകയും അഫ്‌സല്‍ ഗുരു അടക്കമുള്ളവര്‍ക്കൊപ്പം വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.
എന്നാല്‍, വിചാരണകോടതി വിധിക്കെതിരെയുള്ള ഗീലാനിയുടെ അപ്പീല്‍ ആദ്യം ഡല്‍ഹി ഹൈകോടതിയും (2003)പിന്നീട് സുപ്രീംകോടതിയും (2005) ശരിവെച്ചതോടെ അദ്ദേഹം ജയില്‍ മോചിതനായി. 2008ല്‍, അഭിഭാഷകയായ നന്ദിത ഹക്‌സറുമായുള്ള കൂടിക്കാഴ്ചക്ക് പുറപ്പെടുമ്പോള്‍ ഡല്‍ഹിയില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റ് ഗീലാനിക്ക് ഗുരുതര പരിക്കേറ്റിരുന്നു.അതിനുശേഷവും പലതവണ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായി. 2016ല്‍, ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭകാലത്തും രാജ്യദ്രോഹക്കുറ്റം ചുമത്തി ഗീലാനിയെ ജയിലിലടച്ചിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.
"
https://www.facebook.com/Malayalivartha