സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് കുത്തനെ ഉയര്‍ന്നു; ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുത്തനെ കൂടിയതായി കാണിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.
സ്ത്രീകള്‍ക്ക് ലൈംഗിക പീഡനം ഏല്‍ക്കുന്നത് കൂടുതലായും പരിചിതരായ വ്യക്തികളില്‍ നിന്നാണ്. അതേസമയം, ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വിവരശേഖരണം നടത്തിയിരുന്നെങ്കിലും എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ അത് ഉള്‍പ്പെടുത്താത്തത് വിവാദമായി.
2017-ലെ കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് ഒരു വര്‍ഷം വൈകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2016-നെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം 30 ശതമാനം കൂടിയിട്ടുണ്ട്. 28,653 കൊലപാതകക്കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം 305 കൊലപാതകക്കേസുകള്‍.
സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടന്നപ്പോള്‍ അവയില്‍ 3,59,847 കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. ഏറ്റവും അധികം യുപിയിലാണ്, 56,011. കേരളത്തില്‍ 11057 കേസുകള്‍. 2017-ല്‍ രാജ്യത്ത് 32,559 ലൈംഗിക പീഡനക്കേസുകള്‍ ഫയല്‍ചെയ്യപ്പെട്ടു. ഇതില്‍ 93.1 ശതമാനം കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍. നഗരങ്ങളുടെ കാര്യമെടുത്താല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ ഡല്‍ഹിയിലാണ്. 11,542 കേസുകള്‍. മുന്‍വര്‍ഷങ്ങളേക്കാള്‍ കുറ്റകൃത്യങ്ങള്‍ ഡല്‍ഹിയില്‍ കുറഞ്ഞു.
രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പീഡനക്കേസുകളുടെ എണ്ണം 10,221. കേരളത്തില്‍ 1085. 2017-ല്‍ രാജ്യത്ത് 95,893 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 63,349 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. ഇതില്‍ ആണ്‍കുട്ടികളുടേതിനേക്കാള്‍ ഇരട്ടിയിലധികമാണ് പെണ്‍കുട്ടികളുടെ എണ്ണം. വ്യാജവാര്‍ത്തകളും തെറ്റിദ്ധാരണകളും പടര്‍ത്തുന്നതില്‍ മധ്യപ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha