അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ പോത്തുകളെ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക്് മയക്കുമരുന്ന് കടത്താന്‍ പോത്തുകളെ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തുന്നത് ഇത്തരത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരക മയക്കുമരുന്നായ ചൈന വൈറ്റുമായി കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും ഒരാള്‍ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ബംഗാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജലംഗി കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്നും പോത്തുകളുടെ ശരീരത്തില്‍ മയക്കു മരുന്ന് കെട്ടിവെച്ച് അതി രാവിലെ അതിര്‍ത്തി കടത്തും. പിന്നീട് വൈകീട്ട് ഇവയെ വീണ്ടും തിരികെ കൊണ്ടുവരും. ഇരുട്ട് ആയതിനാല്‍ ഇത്തരത്തില്‍ കടത്തുന്നത് ആരുടെയും ശ്രദ്ധയില്‍ പെടാറില്ല. ഇത്തരത്തില്‍ ദിനം പ്രതി കോടികളുടെ മയക്കു മരുന്ന് കടത്താണ് നടക്കുന്നത്. ആയിരത്തിലധികം പോത്തുകളൊണ് മയക്കുമരുന്ന് കടത്തുന്നതിനായി ദിവസേന ഉപയോഗിക്കുന്നത്. പോത്തുകളെ ഉപയോഗിച്ച് ഇത്തരത്തില്‍ കടത്തുന്ന മയക്കു മരുന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര ലഹരി മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന ലഹരിവസ്തുക്കള്‍ക്ക് ബംഗ്ലാദേശില്‍ നിസ്സാരവിലയ്ക്ക് ലഭിക്കും. ഇതാണ് ബംഗ്ലാദേശില്‍ നിന്നും വ്യാപകമായി ലഹരി കടത്താന്‍ കാരണം.
https://www.facebook.com/Malayalivartha