നാസ മാത്രമല്ല, പാക്കിസ്ഥാനും ചൈനയും കേള്‍ക്കണം ഈ പിതാവിന്റെ വാക്കുകള്‍; ലോകത്തുടനീളമുള്ള നിരവധി പേര്‍ക്ക് പ്രചോദനമാണ് കല്‍പ്പന ചൗളയെന്ന് പിതാവ് ബനാര്‍സി ലാല്‍ ചൗള

ലോകത്തുടനീളമുള്ള നിരവധി പേര്‍ക്ക് പ്രചോദനമാണ് കല്‍പ്പന ചൗളയെന്ന് പിതാവ് ബനാര്‍സി ലാല്‍ ചൗള. കല്‍പ്പന ചൗളയെക്കുറിച്ച് നാഷണല്‍ ജിയോഗ്രഫി നിര്‍മ്മിച്ച ഡോക്യുമെന്ററി കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ദ ലൈഫ് ഓഫ് കല്‍പ്പന ചൗള ഹാസ് കം എലൈവ്' എന്നാണ് 45 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പേര്.
കല്‍പ്പന തന്റെ മാത്രം മകളല്ല. ഇന്ത്യയുടെയും അമേരിക്കയുടെയും മകള്‍ കൂടിയാണ്. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് കല്‍പ്പന ചൗള. മകളുടെ മരണ ശേഷമാണ് അവള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രേചോദമായിട്ടുണ്ടെന്ന് തനിക്ക് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പനയെ കുറിച്ചുള്ള ഡോക്യുമെന്ററി വരും തലമുറയെ സ്വാധീനിക്കുമെന്നും അവര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്ക്ക് ശേഷം മകള്‍ തിരികെ എത്തുന്നതും കാത്തിരിക്കുകയായിരുന്നു താനെന്നും എന്നാല്‍ തേടിയെത്തിയത് മകളുടെ മരണ വാര്‍ത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകളുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. കുട്ടിക്കാലം മുതല്‍ അവള്‍ സ്വപ്നം കണ്ടത് നക്ഷത്രങ്ങളെയായിരുന്നു. എന്നും നക്ഷത്രങ്ങളായിരുന്നു അവള്‍ക്ക് കൂട്ടുകാര്‍. ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുത്തപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആശ്ചര്യമായിരുന്നു അവളുടെ മുഖത്ത്.
https://www.facebook.com/Malayalivartha