ആ സ്വപ്‌നവും സാധ്യമാക്കി ഇന്ത്യ; കര്‍താര്‍പൂര്‍ ഇടനാഴി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇന്ത്യ- പാക്കിസ്ഥാന്‍ തീരുമാനം; പിടിച്ചുനില്‍ക്കാനാതെ പാക്കിസ്ഥാന്‍

കര്‍താര്‍പൂര്‍ ഇടനാഴി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇന്ത്യ- പാക്കിസ്ഥാന്‍ തീരുമാനം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് പാക്കിസ്ഥാനിലുള്ള ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ സാധിക്കും. തീര്‍ത്ഥാടകര്‍ക്കും പ്രസാദ വിതരണത്തിനും ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ എട്ടിന് കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി ഉദ്ഘാടനം ചെയ്യും. നിലവില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 75 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരും ഗ്രൂപ്പുകളായാണ് കര്‍താര്‍പൂരില്‍ പോകേണ്ടത്. തീര്‍ത്ഥാടകര്‍ രാവിലെ യാത്ര ആരംഭിക്കുകയും, അതേ ദിവസം തന്നെ മടങ്ങുകയും ചെയ്യും. 11,000 രൂപയും, ഏഴ് കിലോഗ്രാം വരെയുള്ള ബാഗും തീര്‍ത്ഥാടകര്‍ക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുവാദമുണ്ട്്. ശ്രീകേവിലിനപ്പുറത്തേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍, തുണി ബാഗുകള്‍ ഉപയോഗിക്കുകയും ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും വേണം. തീര്‍ത്ഥാടകര്‍ക്ക് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. ഇതിനായി തീര്‍ത്ഥാടകര്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഉച്ചത്തില്‍ പാട്ട് പ്ലേ ചെയ്യുന്നതും,അനുമതിയില്ലാതെ മറ്റുളളവരുടെ ഫോട്ടോ എടുക്കാനും പാടുള്ളതല്ല. സംശയാസ്ദപമായി എന്തെങ്കിലും കണ്ടത്തിയാല്‍ അധികൃതരെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് സര്‍വ്വീസ് ചാര്‍ജായി 20 ഡോളര്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. തീര്‍ത്ഥാടകര്‍ക്ക് യാതൊരു ഫീസും ഈടാക്കരുതെന്ന് ഇന്ത്യ നിരന്തരം പാക്കിസ്ഥാനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കര്‍താര്‍പൂര്‍ ഇടനാഴി സമയബന്ധിതമായി തുറക്കുന്നതിന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. കരാര്‍ ഒപ്പു വച്ചപ്പോഴും ഫീസ് ഈടാക്കാനുള്ള നിര്‍ബന്ധം പുന: പരിശോധിക്കാന്‍ ഇന്ത്യ വീണ്ടും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അതിനനുസരിച്ച് കരാര്‍ ഭേദഗതി ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha