സൈന്യം ഇറങ്ങി; ജമ്മു കശ്മീരില്‍ ആപ്പിളുമായി പോയ ട്രക്കിന് തീവ്രവാദികള്‍ തീയിട്ടു; മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സമാന ആക്രമണം

ജമ്മു കശ്മീരില്‍ ആപ്പിളുമായി പോയ ട്രക്കിന് തീവ്രവാദികള്‍ തീയിട്ടു. ഡ്രൈവര്‍മാരെ കൊലപ്പെടുത്തി. ഇത് മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സമാന ആക്രമണം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം തീവ്രവാദികള്‍ ആപ്പിള്‍ കച്ചവടക്കാരെ ആക്രമിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഷോപ്പിയാന്‍: ആപ്പിള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവര്‍മാരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. രണ്ട് ഡ്രൈവര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ട്രക്കിന് തീവ്രവാദികള്‍ തീയിട്ടു.
ആപ്പിള്‍ വ്യാപാരി തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് ഷോപിയാനില്‍ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ ആപ്പിളുമായി പോകുന്ന ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ച മൂന്നാമത്തെ സംഭവമാണിത്. കശ്മീര്‍ താഴ്വരയില്‍ നിന്നും ആപ്പിളുകള്‍ കയറ്റി അയക്കുന്നത് കൂടുതല്‍ സജീവമായതോടെ തീവ്രവാദികള്‍ കടുത്ത നിരാശയിലാണെന്നും അതിനാലാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു.പരിക്കേറ്റ ഡ്രൈവറെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അതേസമയം മറ്റ് രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശി മൊഹമ്മദ് ഇല്ലിയാസ് ആണ് മരിച്ച ഒരു ഡ്രൈവര്‍. പഞ്ചാബിലെ ഹൊഷിയാര്‍പുറില്‍ നിന്നുള്ള ജീവനാണ് പരിക്കേറ്റ ഒരാള്‍.
https://www.facebook.com/Malayalivartha