മഞ്ഞുരുകലിൻറെ തുടക്കമോ ? കര്‍ത്താര്‍പൂര്‍ ഇടനാഴി കരാര്‍ ഒപ്പ് വച്ചതിൽ വൈറ്റ്ഹൗസിന്റെ പ്രതീക്ഷ ഇങ്ങനെ

ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള മഞ്ഞ് ഉരുക്കുന്നുവോ ? അത്തരത്തിൽ ഒരു പ്രതീക്ഷയാണ് ഇപ്പോൾ വൈറ്റ്ഹൗസ് പ്രകടിപ്പിച്ചിരിക്കുന്നത്. കര്‍ത്താര്‍പൂര്‍ ഇടനാഴികയിലൂടെയുള്ള യാത്രയെ സംബന്ധിച്ച് പാകിസ്താനും ഇന്ത്യയും കരാര്‍ ഒപ്പുവച്ചതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള പരസ്പര സമ്ബര്‍ക്കം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് വൈറ്റ്ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചു. പാക്-പഞ്ചാബില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയിലേക്കുള്ള തീര്‍ത്ഥാടകയാത്ര സുഗമമാക്കാനാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി കരാര്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചത്.
എന്നാൽ ഈ നിർണ്ണായകമായ ഒപ്പ് വയ്ക്കലിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ ചെറിയ അളവിൽ വ്യത്യാസങ്ങൾ കൊണ്ട് വരാൻ കഴിയുമെന്ന് വൈറ്റ്ഹൗസ് പ്രതീക്ഷിക്കുന്നത് പോലെ തന്നെ മറ്റ് രാജ്യങ്ങളും വിലയിരുത്തുന്നു. ചരിത്രപരമായ നീക്കമായിരുന്നു കര്‍ത്താപൂരിലെ സീറോ പോയിന്‍റില്‍ വെച്ച് നടന്നത്. കർത്താപൂരിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഈ കരാർ ഒപ്പിടലിലൂടെ ചിലതൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈറ്റ്ഹൗസ് പ്രതീക്ഷിക്കുന്നത് പോലെ ഇരു രാജ്യങ്ങൾക്കിടയിലും മഞ്ഞുരുകുമോ ?
https://www.facebook.com/Malayalivartha