നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ ഭികരനെ ബിഎസ്എഫ് വധിച്ചു..ഒക്ടോബർ 31 നു മുൻപ് രാജ്യത്തെ കരസേന,റോ ഓഫീസുകള്‍ക്ക് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു ..ഇതിനെ തുടർന്ന് കനത്ത സുരക്ഷാ നടപടികളാണ് എടുത്തിട്ടുള്ളത്

ഇന്ത്യയിലേക്ക് ഭീകരരെ അയക്കാനുള്ള തീവ്ര ശ്രമമാണ് പാകിസ്ഥാൻ നടത്തുന്നത് ..ഒക്ടോബർ 31 നു മുൻപ് രാജ്യത്തെ കരസേന,റോ ഓഫീസുകള്‍ക്ക് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു ..ഇതിനെ തുടർന്ന് കനത്ത സുരക്ഷാ ഏർപ്പാടാക്കിയിട്ടുമുണ്ട്. അതിനിടയിലാണ് പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാൻ ഭീകരൻ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് . ഈ പാകിസ്ഥാന്‍ ഭീകരനെ ബി.എസ്.എഫ് സൈനികര്‍ വധിച്ചു. ഹോഷിയാര്‍ പൂരിലെ ബരോവാള്‍ ഔട്ട് പോസ്റ്റിലാണ് ഭീകരന്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ് പാകിസ്ഥാന്‍ ഭീകരരന്‍ അനധികൃതമായി ഇന്ത്യാ-പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സേന നടത്തിയ വെടിവെപ്പിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചാബിലെ ഫിറോസ്പൂര്‍ അതിര്‍ത്തിയിലും മറ്റുമായി പാകിസ്ഥാന്‍ ഡ്രോണ്‍ നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നുഴഞ്ഞു കയറ്റ ശ്രമം നടന്നത്. അതേസമയം അതിര്‍ത്തിയില്‍ സുരക്ഷയും നിരീക്ഷണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി സുരക്ഷ സേന അറിയിച്ചു
രഹസ്യാന്വേഷണ വിഭാകത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച്
ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട് ..ഉന്നത ഉദ്യോഗസ്ഥരെ വധിക്കാനുള്ള ശ്രമമാണ് ഭീകരർ നടത്തുക എന്നും റിപ്പോർട്ടുണ്ട്
ഡല്‍ഹിയില്‍ പോലീസ് - സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മേഖലകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികർക്ക് പുറമേ റോ യിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഭീഷണിയുണ്ട് . സൈനികരുടെ താവളങ്ങളും , വസതികളുമാണ് അവർ ഉന്നം വയ്ക്കുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു . അതുകൊണ്ടു തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട് .. ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ പാക് സൈന്യം ഇന്ത്യയോട് നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു..വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന പാകിസ്താന്റെ അഭ്യര്‍ത്ഥന ഇന്ത്യ കൃത്യമായി പാലിച്ചതിന് ശേഷമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രകോപനം
പാക് അധിനിവേശ കശ്മീരില്‍ സുരക്ഷാ സേനയും ജനങ്ങളും തമ്മില്‍ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇപ്പോഴും വന്‍ പ്രതിഷേധങ്ങളുയരുന്നുണ്ട് . പാക് അധിനിവേശ കശ്മീരില്‍ പാക് സര്‍ക്കാരിനെതിരെയും വന്‍ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
ജമ്മു കശ്മീരിലെ ബാലക്കോട്ട്, മെന്ദാര്‍, സെക്ടറുകളിൽ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തിരുന്നു . കശ്മീകരിരെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ രണ്ട് പ്രദേശവാസികള്‍ക്ക് വെടിവെയ്പില്‍ പരിക്കേൽക്കുകയും ചെയ്തു
പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു കശ്മീരിലെ താങ്ദ്ഗര്‍, കെരാന്‍ സെക്ടറുകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശത്തെ ക്യാമ്പുകളാണ് തകര്‍ത്തത്. എങ്കിലും ഇപ്പോഴും പാകിസ്ഥാൻ കാശ്മീരിൽ ഭീകരരെ പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട് എന്നാണു രഹസ്യാന്വേഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്
ഈ മാസം അവസാനത്തോടെ, അതായത് ഒക്ടോബർ 31 നു മുൻപ് ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ പഞ്ചാബ് അതിര്‍ത്തിയില്‍ ഭീകരരെ കയറ്റി വിടാനുള്ള ശ്രമം പാകിസ്ഥാൻ നടത്തിയത്. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ വധിച്ച ഇന്ത്യ പാകിസ്താന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ്
https://www.facebook.com/Malayalivartha