ഇന്ത്യയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിത ഹെല്പ് ഡെസ്ക്ക് സ്ഥാപിക്കുമെന്ന് കേന്ദ്ര വനിത-ശിശു വകുപ്പ് മന്ത്രി സ്മൃതി ഇറാനി
ഇന്ത്യയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിത ഹെല്പ് ഡെസ്ക്ക് സ്ഥാപിക്കുമെന്ന് കേന്ദ്ര വനിത-ശിശു വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതുപോലെ നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് ഓരോ ജില്ലയിലും മനുഷ്യ കടത്ത് വിരുദ്ധ യൂണിറ്റുകളും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും വനിത-ശിശു വകുപ്പ് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha