ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്ക്
ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20 നാണ് സ്ഫോടനം നടന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സ്ഫോടനത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച് പ്രദേശം സുരക്ഷാ സേനയുടെ വലയത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണ് കശ്മീരില്‍ നടന്നത്. കഴിഞ്ഞ ആഴ്ച സോപോറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് സ്ഫോടനത്തില്‍ 15 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha