ആത്മഹത്യയുടെ ദൃശ്യങ്ങള്‍ സ്വന്തം ഐപാഡിലും പകര്‍ത്തി നടി

ഹൈദരാബാദില്‍ ടിവി സീരിയല്‍ നടി ആത്മഹത്യ ചെയ്തു. 31കാരിയായ ദീപ്തിയാണ് ജീവനൊടുക്കിയത്. ആത്മഹത്യയുടെ ദൃശ്യങ്ങള്‍ സ്വന്തം ഐപാഡിലും ദീപ്തി പകര്‍ത്തി.ആഹ്വാനം, ലക്കി ലക്ഷ്മി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച ദീപ്തി വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
സഹപ്രവര്‍ത്തകനും പ്രൊഡക്ഷന്‍ അസിസ്റ്റന്റുമായ രമേഷ് കുമാര്‍ വീടിനു വെളിയില്‍ ഇരിക്കുമ്പോളാണ് ദീപ്തി ആത്മഹത്യ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് ദീപ്തിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രമേഷ് കുമാറും ദീപ്തിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായും, ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ആത്മഹത്യക്ക് കാരണമായതാവാമെന്നും പോലീസ് പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























