അയോധ്യ വിധി രാജ്യം അംഗീകരിച്ചുവെന്ന് മോഡി

ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ച് അയോധ്യ കേസിലെ സുപ്രീംകോടതി വിധി രാജ്യം അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിത്. നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ആഹ്വാനവുമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി വിധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതങ്ങളും ഒരുപോലെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ പുരാതന സംസ്‌കാരത്തിന്റെയും സാമൂഹിക ഐക്യത്തിന്റെ പാരമ്ബര്യത്തിന്റെയും തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതി. നവഭാരതത്തില്‍ ഭയത്തിനും വിദ്വേഷത്തിനും നിഷേധാത്മകതയ്ക്കും സ്ഥാനമില്ല. വരൂ പുതിയ ചരിത്രം രചിക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
രാമജന്മഭൂമിബാബറി മസ്ജിദ് കേസില്‍ 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി ഇന്ന് അനുമതി നല്‍കിയിരുന്നു. മസ്ജിദ് നിര്‍ മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, കേസില്‍ കക്ഷിയായ ആര്‍ക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല.
കോടതി വിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിര്‍ത്തണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha