മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍... കഴിഞ്ഞ നിയമസഭയുടെ കാലാവധി തീര്‍ന്നതിനാലും പുതിയ ബി.ജെ.പി ശിവസേനാ സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്‌നാവിസ് വച്ചിരുന്നു; സര്‍ക്കാര്‍ ഉണ്ടാക്കാനിരുന്ന ശിവസേനക്ക് കനത്ത തിരിച്ചടി

സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് ഗവര്‍ണര്‍. കഴിഞ്ഞ നിയമസഭയുടെ കാലാവധി തീര്‍ന്നതിനാലും പുതിയ ബി.ജെ.പി ശിവസേനാ സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.
ഭരണത്തെ ചൊല്ലിയുള്ള ബി.ജെ.പി ശിവസേനാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണിത്. ഭരണത്തില്‍ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വര്‍ഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിക്കത്ത് നല്‍കുകയായിരുന്നു. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നാവിസ് ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രിയാണ്.
288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 അംഗങ്ങള്‍ മാത്രമാണ്.
https://www.facebook.com/Malayalivartha