കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ സുഹൃത്ത് വിവാഹം കഴിച്ചു

ബംലാല്‍സംഗത്തിന് വിധേയയായ പെണ്‍കുട്ടിയോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സമീപനം ഒരിക്കലും നല്ലതാകാന്‍ സാധ്യതയില്ല. അവളോട് സഹതപിക്കാന്‍ പോലും ആരും മെനക്കെടാറില്ലാത്ത അവസ്ഥ. എന്നാല്‍ ഇന്ത്യയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ബീഹാറില്‍ നിന്ന് മാറ്റത്തിന്റെ കാറ്റു വീശി ഒരു വാര്‍ത്ത.
കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ സംഭവത്തിന് സാക്ഷിയായ യുവാവ് വിവാഹം കഴിച്ചു.
ബീഹാറിലെ ബങ്ക ജില്ലയിലെ മന്ദര്‍ പര്‍വതത്തിലേക്ക് പോകും വഴിയാണ് പെണ്‍ക്കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ആട്ടിടയന്‍മാരായ മൂന്നുപേര്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും ആട്ടിടയന്‍മാര്‍ കവര്‍ന്നു.
വീട്ടുകാരുടെ സമ്മതത്തോടെ ഗ്രാമ വാസികളുടേയും,പോലീസിന്റേയും സാനിധ്യത്തിലായിരുന്നു വിവാഹം. കോടതിയില്‍ വെച്ച് സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും വിവാഹിതരായിരുന്നു. അതിനുശേഷമാണ് ക്ഷേത്രത്തില്‍ വെച്ച് എല്ലാ ചടങ്ങുകളോടും കൂടി യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.
https://www.facebook.com/Malayalivartha























