ദില്ലിക്ക് ആശ്വാസം; അന്തരീക്ഷ മലിനീകരണ തോതില്‍ നേരിയ കുറവ്; ഗൗതം ഗംഭീർ എം പിക്കെതിരെ പ്രതിഷേധം ശക്തം
ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കുറയുന്നു. മലിനീകരണത്തിന്റെ അളവ് അതിതീവ്ര അവസ്ഥയിലായിരുന്നു. ഇപ്പോൾ താഴ്ന്നു തുടങ്ങി. കേന്ദ്രസർക്കാരിന്റെ വായുമലീനീകരണതോത് അളക്കുന്ന സഫർ ആപ്പിന്റെ അടിസ്ഥാനത്തിൽ 365 ആണ് നഗരത്തിലെ ശരാശരി വായുമലിനീകരണതോത്. അഞ്ച് ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ തോതാണിത്. കഴിഞ്ഞ ദിവസം ഇത് 500 ന് അടുത്തെത്തി.
എന്നാൽ ദില്ലിയുടെ സമീപ പ്രദേശമായ ഗാസിയാബാദിൽ മലിനീകരണതോത് ഉയർന്ന അവസ്ഥയിൽ തന്നെയാണ്. അതേ സമയം നഗരത്തിൽ നടപ്പാക്കിയ ഒറ്റ ഇരട്ട അക്ക വാഹനനിയന്ത്രണ കാര്യത്തിൽ നാളെ സർക്കാർ തീരുമാനത്തിൽ എത്തും. കാറ്റിന്റെ വേഗത കൂടുന്നതിനാൽ തോത് വരും ദിവസങ്ങളിൽ കുറയുമെന്നാണ് പ്രതീക്ഷ. അതേ സമയം വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടി ചര്‍ച്ച ചെയ്യാനിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗത്തിൽ ഗൗതം ഗംഭീർ എംപി പങ്കെടുക്കാത്തിൽ ദില്ലിയിൽ പ്രതിഷേധം കനക്കുന്നു. ഗംഭീറിനെ കാണാനില്ലെന്ന് കാട്ടി നഗരത്തിൽ പോസ്റ്ററുകൾ പ്രതിക്ഷപ്പെടുകയുണ്ടായി. ഗംഭീറിനെതിരെ പ്രതിഷേധം വ്യാപകമാക്കാനാണ് ആംആദ്മി പാർട്ടി തീരുമാനം.
https://www.facebook.com/Malayalivartha