Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

ചിരിയടക്കി മോദി രാഹുല്‍ മുങ്ങി... അന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് സോണിയ ഗാന്ധിയെ ഞെട്ടിച്ചു ഇന്ന് സീറ്റ് തട്ടിയെടുത്ത് രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ചു; ലോക്‌സഭയില്‍ രാഹുലിന്റെ സീറ്റില്‍ ഇരുന്ന കൊടിക്കുന്നിലിനോട് ഒരു മയവും കാട്ടാതെ സ്പീക്കര്‍

20 NOVEMBER 2019 11:36 AM IST
മലയാളി വാര്‍ത്ത

കൊടിക്കുന്നില്‍ സുരേഷ് എം.പി. വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വളരെ സീനിയര്‍ എംപിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടൈം സ്പീക്കറായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചെയ്യുനമെന്ന വാര്‍ത്തവരെയുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. മാത്രമല്ല ഹിന്ദിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കൊടിക്കുന്നിലിന് ശകാരവും കിട്ടി. ഇപ്പോള്‍ ദേ സ്പീക്കറുടെ വകയും.

ലോക്‌സഭാ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കയറിയിരുന്നതാണ് വിവാദമായത്. ശൂന്യവേളയിലാണ് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ വേറെയാരോ ഇരിക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ്. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉടന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി എവിടെയെന്നും അദ്ദേഹത്തിന് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നും സ്പീക്കര്‍ ചോദിച്ചു. ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടാണ് സ്പീക്കര്‍ രാഹുലിനെ അന്വേഷിച്ചത്.

ലോക്‌സഭയില്‍ എത്തിയിരുന്നിലെങ്കിലും ചോദിക്കാനുള്ള ചോദ്യം രാഹുല്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയുടെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 28ആം നമ്പര്‍ ചോദ്യമായിട്ടായിരുന്നു രാഹുലിന്റെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസരമെത്തും മുന്‍പേ തന്നെ സ്പീക്കര്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് രാഹുലിന്റെ സീറ്റിലിരുന്ന കൊടിക്കുന്നിലിനെ സ്പീക്കര്‍ മാറ്റിയിരുത്തിയത്. ഇതോടെ സഭയിലിരുന്ന എല്ലാവര്‍ക്കും ചിരി വന്നു. കോണ്‍ഗ്രസുകാര്‍പോലും ചിരിയടക്കി. അതേ തമാശയോടെ തന്നെ അല്‍പം ചമ്മലോടെ കൊടിക്കുന്നില്‍ മാറിയിരുന്നു. ലോക്‌സഭാ സ്പീക്കര്‍ പാനലിലുള്ള ഏക കോണ്‍ഗ്രസ് അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, രമാദേവി, കിരീത് പി.സോളങ്കി, രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് പാനലിലുള്ള മറ്റുള്ളവര്‍.

മുമ്പ് കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞയും ഇതുപോലെ വിവാദമായിരുന്നു. ലോക്‌സഭയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

മലയാളത്തിലോ, ഇംഗ്ലിഷിലോ ഉള്ള സത്യപ്രതിജ്ഞയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയിലായിരുന്നു കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭയില്‍ നിറഞ്ഞ കയ്യടിയാണ് ഇതിന് ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്. ഇതോടെ ബിജെപിക്കാരും കയ്യടിച്ചു. എന്നാല്‍ സോണിയാ ഗാന്ധി കൊടിക്കുന്നില്‍ സുരേഷിനെ പിന്നീട് ശകാരിച്ചുവെന്നാണ് പുറത്തുവന്ന വാര്‍ത്ത.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ അത് നടന്നില്ല. അന്നും മോദി ഇടപെട്ടാണ് അത് മുടക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. മൂന്നാം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്ന് ജയിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ 61,500 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കൊടിക്കുന്നിലിന്റെ ഹാട്രിക്ക് വിജയം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (6 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (6 hours ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (7 hours ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (7 hours ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (7 hours ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (8 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (8 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (8 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (9 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (9 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (9 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (11 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (11 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (11 hours ago)

Malayali Vartha Recommends