Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മേ ഞാന്‍ അവളെ കൊന്നു: കുറ്റബോധമില്ലാതെ കൊലയാളി ; തെലുങ്കാനയിൽ ക്രൂരമായ പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു;നിര്‍ണായക വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ

02 DECEMBER 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും...

ശക്തമായ കാറ്റിലും മഴയിലും ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്

ഡല്‍ഹി നിര്‍ഭയക്ക് പിന്നാലെ തെലങ്കാനയിലെ ഡോക്ടറുടെ കൊലപാതവും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഡോക്ടറെ  കൊല്ലുകയായിരുന്നു. അതേസമയം നിര്‍ണായക വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ.

'സാധാരണയില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടായിരുന്നു അവന്റെ പെരുമാറ്റം. പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു വീട്ടില്‍ വന്നത്. തുടര്‍ന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു ഞാന്‍ ഒരു യുവതിയെ കൊലപ്പെടുത്തി. ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു' ഇതായിരുന്നു പ്രതിയുടെ അമ്മ പറഞ്ഞത്.

വളരെ ക്രൂരമായിട്ടായിരുന്നു ഡോക്ടറെ ഈ യുവാക്കള്‍ കൊലപ്പെടുത്തിയത്. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാര്‍ക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയേഴുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്നഗറിലെ വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിന് സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയർ പഞ്ചറായ നിലയിലാണ് കാണുന്നത്. തുടർന്ന് സഹോദരിയെ ഫോണിൽ ബന്ധപ്പെട്ട് സംഭവം അറിയിച്ചു. അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ സഹോദരി യുവതിയോട് ആവശ്യപ്പെട്ടു. പരിചിതമല്ലാത്ത സ്ഥലത്ത് തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദിലെ ടോൾ ബൂത്തിന് 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. അതേസമയം, സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. യുവതിയെ കാണാതാകുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ട്രക്കിലെ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്

സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ ഡോക്ടർ വരാൻ കാത്തിരുന്നു, പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തി’ നടന്നത് ആസൂത്രണം ചെയ്ത ക്രൂര കൊലപാതകം
സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവര്‍ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.രാജ്യം നടുങ്ങിയ നിർഭയ കൊലപാതകത്തിനു ശേഷം വീണ്ടുംമറ്റൊന്ന് കൂടി.. ഇനിയും ഒരുദുരന്തം കൂടി ആവർത്തിക്കാതിരിക്കാൻ എന്ത് നടപടിയാണ് നമുക്ക് സ്വീകരിക്കാനാവുക..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (5 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (6 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (8 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (8 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (9 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (9 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (10 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (10 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (10 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends