ഈ ക്രൂരത വാക്കുകൾക്കധീതം; രാജ്യത്തിന് തന്നെ അപമാനം; യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കരിച്ച് പ്രതിരോധ മന്ത്രി

ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രിരാജ്നാഥ് സിംഗ്. തെലങ്കാനയില്‍ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം. ഇത് പോലുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാനുള്ള എല്ലാ നിര്‍ദേശങ്ങളോടും തുറന്ന മനസോടെയുള്ള സമീപനം ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാര്‍ലമെന്‍റില്‍ ഈ വിഷയത്തെ പറ്റി എല്ലാവരും പങ്കെടുക്കുന്ന ചര്‍ച്ച നടത്തണമെന്നും ആവശ്യമെങ്കില്‍ പുതിയ നിയമ നിര്‍മാണം നടത്തണമെന്നും ലോക്‌സഭയില്‍ അദ്ദേഹം പറയുകയുണ്ടായി. രാജ്യത്തിന് തന്നെ അപമാനമാണ് ഇത്തരം കുറ്റകൃത്യങ്ങളെന്നും ഏറ്റവും ശക്തമായ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha