വാലിലൂടെ ബൈക്ക് കയറ്റിയിറക്കിയതിന്റെ പക വീട്ടാന്‍ അതിവേഗത്തില്‍ രണ്ട് കിലോമീറ്ററോളം ബൈക്കിന് പിന്നാലെ പാഞ്ഞു; മൂര്‍ഖന്റെ പ്രതികാരം കണ്ട് അമ്പരന്ന് നാട്ടുകാർ!! പത്തിവിരിച്ച് മൂര്‍ഖന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ..

മൂര്‍ഖന്‍ പാമ്ബുകളെ ഉപദ്രവിച്ചാന്‍ പക വിട്ടാന്‍ അവ പിറകെ വരുമെന്നത് പറയുന്നത് സത്യമാണോ? അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ആളുകളെ ഭയപ്പെടുത്തുന്നത്. ബൈക്ക് യാത്രക്കിടയില്‍ മൂര്‍ഖന്റെ വാലിലൂടെ അറിയാതെ ടയര്‍ കയറിയിറങ്ങിയതിന് കുറച്ചൊന്നുമല്ല ഗുഡ്ഡു ചൌദരി എന്ന യുവാവ് ഭയന്നത്. ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ലയിലാണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്. വാലിലൂടെ ബൈക്ക് കയറ്റിയിറക്കിയതിന്റെ പക വീട്ടാന്‍ രണ്ട് കിലോമീറ്ററോളമാണ് ബൈക്കിന് പിന്നാലെ പാമ്ബ് അതിവേഗത്തില്‍ ഇഴഞ്ഞെത്തിയത്. പാമ്ബ് വിടാന്‍ ഉദ്ദേശമില്ല എന്ന് മനസിലായതോടെ ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ട് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും മടങ്ങിപ്പോകാന്‍ പാമ്ബ് ഒരുക്കമായിരുന്നില്ല. റോഡില്‍ ഉപേക്ഷിച്ച ബൈക്കിലേക്ക് പാഞ്ഞുകയറി 'ബൈക്കെടുക്കാന്‍ നീ വരുമല്ലോ' എന്ന മട്ടില്‍ പത്തി വിടര്‍ത്ത് ഇരിക്കാന്‍ തുടങ്ങി. സംഭവം അറിഞ്ഞതോടെ പ്രദേശവാസികള്‍ ബൈക്കിന് ചുറ്റും കൂടി എങ്കിലും പാമ്ബിന് ഇതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. അടുത്തേക്ക് ചെന്നവരെയെല്ലാം മൂര്‍ഖന്‍ ചീറ്റി ഭയപ്പെടുത്തി. ഇങ്ങനെ ഒരു മണിക്കൂറോളമാണ് മൂര്‍ഖന്‍ ബൈക്കിന് മുകളില്‍ കയറി പത്തിവിടര്‍ത്തിയിരുന്നത്. ഒടുവില്‍ നാട്ടുകാര്‍ കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് ബൈക്കില്‍നിന്നും ഇറങ്ങി പാമ്ബ് ഇഴഞ്ഞു നീങ്ങിയത്. സംഭവം പ്രദേശവാസികളില്‍ വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha