നിലപാട് വ്യക്തമാക്കി ധനമന്ത്രി നിര്‍മലാ സീതാരാമന്‍; ജി.എസ്.ടി നിരക്കുകളില്‍ മാറ്റമില്ല

ജി.എസ്.ടി നിരക്കുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇത് വരെ നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും നിര്‍മലാ സീതാരാമന്‍ പറയുകയുണ്ടായി. സമ്പദ്വ്യവസ്ഥ എന്ത് ആവശ്യപ്പെടുന്നോ അതിനായി പ്രവര്‍ത്തിക്കുകയാണ് സര്ക്കാറിന്റ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉള്ളിവില നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസര്ക്കാറിെന്റ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും . ഇതിനായി കൂടുതല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. അടുത്ത ബജറ്റിനുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്നും നിര്‍മല കൂട്ടിച്ചേര്‍ക്കുകയുണ്ടായി .
https://www.facebook.com/Malayalivartha