പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് ജയിലിലടക്കപ്പെട്ട അച്ഛനെയും അമ്മയെയും 14 മാസം പ്രായമുള്ള മകൾ കണ്ടത്14 ദിവസത്തിന് ശേഷം; മനം കവർന്നു ചിത്രങ്ങൾ
പൗരത്വ നിയമത്തിനെതിരെ പോരാടി തിരിച്ചെത്തിയ അച്ഛനും അമ്മയ്ക്കും 14 മാസം പ്രായമുള്ള കുഞ്ഞു ചമ്പക് നൽകിയത് നിറഞ്ഞ പുഞ്ചിരി. ജയിലിലെ ജീവിതം നൽകിയ അനുഭവങ്ങൾ മറക്കാൻ ചമ്പക്കിന്റെ മാതാപിതാക്കളായ രവി ശേഖറിനും ഏക്തക്കും ആ പുഞ്ചിരി മാത്രം മതിയായിരുന്നു. അച്ഛനും അമ്മയും വാരിപ്പുണർന്നപ്പോൾ കുഞ്ഞു ചമ്പക് പുഞ്ചിരി തൂകി കണ്ടു നിന്നവരുടെയും മനസ്സ് നിറച്ചു.
ഉത്തര്‍പ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിനെയും ഏക്തയെയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്തിന് ഡിസംബര്‍ 19-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും വാരണാസിയിലെ ജയിലിലടക്കുകയും ചെയ്തു. ഇതോടെ രവിശേഖറിന്റെ സഹോദരന്റെ സംരക്ഷണത്തിലായിരുന്നു ഇവരുടെ മകൾ ചമ്പക്.
കഴിഞ്ഞദിവസമാണ് രവിശേഖറിനും ഏക്തയ്ക്കും പോലീസ് ജാമ്യം അനുവദിച്ചത്. ഉടൻ തന്നെ രവി ശേഖറും ഏകതയും തങ്ങളുടെ കുഞ്ഞിനെ കാണാൻ ഓടി എത്തുകയായിരുന്നു. മുലപ്പാൽ കുടിക്കുന്ന തന്റെ കുഞ്ഞിനെ കാണാൻ കഴിയാതെ ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ താൻ കടുത്ത മനഃപ്രയാസമാണ് അനുഭവിച്ചതെന്നു ഏക്ത പറഞ്ഞു.
https://www.facebook.com/Malayalivartha