Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സ്വന്തമായി തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ളസ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അമ്മായിഅമ്മയുടെ സാന്നിധ്യം ഇല്ലാതാക്കുന്നുണ്ടോ ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ

02 JANUARY 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

അമ്മായിഅമ്മ-മരുമകള്‍ ബന്ധം. പവിത്രമായ ഒന്നാണ് . നമ്മളെ ജനിപ്പിച്ച അമ്മ കഴിഞ്ഞാൽ പലരും ആത്മാർത്ഥതയോടെ അമ്മേ എന്ന് വിളിക്കുന്നത് പലപ്പോഴും അമ്മായിയമ്മയെയാണ്. എന്നാൽ ചിലരെ അമ്മേ എന്ന് പോയിട്ട് അമ്മായി അമ്മേ എന്നു പോലും വിളിക്കാൻ കഴിയില്ല എന്നതും യാഥാർഥ്യമാണ് കേട്ടോ . 'അമ്മായിഅമ്മപ്പോര്' എന്നൊരു പദം തന്നെ നിലവിൽ ഉണ്ട് . മരുമകളും അമ്മായി അമ്മയും തമ്മിലുള്ള സ്വരച്ചേർച്ചകൾക്കാണ് ഈ പദം ഇട്ടിരിക്കുന്നത് . അമ്മായിയമ്മ മരുമകൾ എന്ന വിഷയത്തെ പറ്റി സംസാരിക്കാൻ ഒരുപാടുണ്ട്. അമ്മായിഅമ്മയുടെ കൂടെ താമസിക്കുന്ന സ്ത്രീകളും വേറെ താമസിക്കുന്ന സ്ത്രീകളും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന കാര്യത്തെ പറ്റി പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെയാണ്.

2018 ൽ , ബോസ്റ്റണിലെയും ദില്ലിയിലെയും ഗവേഷകര്‍ 671 വിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ ഒരു പഠനം നടത്തിയിരുന്നു . ഉത്തര്‍ പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ 28 ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളെയായിരുന്നു പഠനത്തിനായി തെരെഞ്ഞെടുത്തത് . പഠനത്തിന് തിരെഞ്ഞെടുത്ത സ്ത്രീകളുടെ പ്രായം 26 -ഉം ഭർത്താവിന് 33 -ഉംവയസ്സു ആയിരുന്നു. 70% സ്ത്രീകളും അമ്മായിഅമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. വീടിന് പുറത്തുള്ള ബന്ധുക്കളുമായും , സുഹൃത്തുക്കളുമായും ഇങ്ങനെ പുറംലോകവുമായുള്ള അവരുടെ ബന്ധമെങ്ങനെയെന്നായിരുന്നു ഗവേഷകർ സ്ത്രീകളോട് ചോദിച്ചത് . അവരുടെ അത്തരം സാമൂഹ്യബന്ധങ്ങള്‍ രൂപീകരിക്കുന്നതിൽ അമ്മായിഅമ്മമാർ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും ചോദിക്കുകയുണ്ടായി . സ്വന്തം കാര്യം തീരുമാനിക്കാനുള്ള അധികാരം, ആരോഗ്യകാര്യങ്ങളെ സംബന്ധിച്ചുള്ള അറിവ്, സംരക്ഷിക്കപ്പെടാനുള്ളആഗ്രഹം എന്നിവയെക്കുറിച്ചായിരുന്നു കൂടുതലും അന്വേഷണം നടത്തിയത് . ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയുണ്ടായി . അമ്മായിഅമ്മയോടൊപ്പം താമസിക്കുന്ന സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം കുറവാണ്. വീടിന് പുറത്ത് സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ട് . എന്നാൽ സഞ്ചാര സ്വാതന്ത്ര്യം പുറത്തിറങ്ങാനുള്ള അവസരങ്ങളും അവർക്കു ഉണ്ടായിരുന്നെങ്കിൽ അതവരെ കൂടുതൽ വിവരങ്ങൾ നേടാനും സമപ്രായക്കാരുമായുള്ള കൂട്ടുകെട്ട് വളർത്താനും ആത്മവിശ്വാസം നേടാനും സ്വപ്‍നങ്ങള്‍ സൂക്ഷിക്കാനുമെല്ലാം പ്രാപ്തരാക്കുമായിരുന്നു . ആരോഗ്യം, ഫെര്‍ട്ടിലിറ്റി, ജനന നിയന്ത്രണം എന്നിവയെയും അവര്‍ക്ക് സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു.

പഠനം നടത്തിയ സ്ത്രീകളിൽ ഏകദേശം 36% പേർക്കും ജില്ലയിലുടനീളം അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവർ അല്ല . അവരിൽ 22% പേർക്കും ഒരിടത്തും അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. 14% സ്ത്രീകൾക്ക് മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് ഒറ്റയ്ക്ക് പോകാൻ അനുവാദമുള്ളത് . കൂടാതെ 12% പേർക്ക് മാത്രമേ ഗ്രാമത്തിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളൂ . ഭർത്താവിനും അമ്മായിയമ്മയ്ക്കും പുറമെ, ഒരു ശരാശരി സ്ത്രീ തനിക്ക് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് തന്‍റെ ജില്ലയിലെ വെറും രണ്ടുപേരോടൊ മറ്റോ ആണ് സംസാരിക്കുന്നത് .
രണ്ടുതരം സ്ത്രീകളില്‍ നിന്നായിരുന്നു ഗവേഷകർ വിവരങ്ങള്‍ ശേഖരിച്ചത്. അമ്മായിഅമ്മയോടൊപ്പം താമസിക്കാത്തവരില്‍നിന്നും, താമസിക്കുന്നവരില്‍നിന്നും.കൂടാതെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എണ്ണത്തെയെയും അവരുമായുള്ള ബന്ധത്തെ കുറിച്ചും ചോദിച്ച് മനസിലാക്കുക യുണ്ടായി . അമ്മായിഅമ്മയോടൊപ്പം താമസിക്കുന്ന സ്ത്രീകളില്‍ സ്വന്തം ഗ്രാമത്തില്‍ അടുത്ത സുഹൃത്തുക്കളുള്ളവര്‍ അമ്മായിഅമ്മമാരോടൊപ്പമല്ലാതെ താമസിക്കുന്നവരേക്കാള്‍ 18 ശതമാനം കുറവായിരുന്നു. അവരുടെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും അമ്മായിഅമ്മമാര്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടെന്നും മനസിലാക്കൻ കഴിഞ്ഞു . അതുപോലെ തന്നെ മരുമകള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ അമ്മായിഅമ്മമാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനത്തില്‍നിന്നും വ്യക്തമാകുകയുണ്ടായി . 48 ശതമാനം സ്ത്രീകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് തങ്ങളുടെ അമ്മായിഅമ്മമാര്‍ ജനനനിയന്ത്രണത്തിന് അനുമതി നല്‍കാറില്ല എന്നായിരുന്നു . മാത്രമല്ല ഭര്‍ത്താവ് പുറത്തോ മറ്റോ ജോലി ചെയ്യുന്നവരാണെങ്കില്‍ അമ്മായിഅമ്മ കൂടുതല്‍ നിയന്ത്രണം മരുമകളുടെ മേല്‍ ചെലുത്താറുണ്ട് എന്നും പറഞ്ഞിരിക്കുന്നു. എവിടെ പോകുന്നു , എങ്ങനെ പെരുമാറുന്നു, തീരുമാനമെടുക്കുന്നു ഇത് പോലെ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലാം അമ്മായിഅമ്മമാരുടെ നിയന്ത്രണമുണ്ട് എന്നാണ് പഠനത്തില്‍ നിന്നും മനസിലായത്.

അമ്മായിഅമ്മയുടെ ഈ പെരുമാറ്റം സ്ത്രീകളെ ബാഹ്യ ലോകത്തേക്കുള്ള യാത്രകളെയും അറിവുകളെയും ഇല്ലാതാക്കുന്നു. അവര്‍ക്ക് കുടുംബാസൂത്രണത്തെ കുറിച്ചോ ആരോഗ്യത്തെ സംബന്ധിച്ച പുതിയ കാര്യങ്ങളെ കുറിച്ചുള്ള അറിവില്ല. ഇങ്ങനെയുള്ള സ്ത്രീകള്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുപയോഗിക്കാനുള്ള സാധ്യത കുറവാണ് എന്നും ബോസ്റ്റൺ സർവ്വകലാശാല, ദില്ലി സ്‍കൂൾ ഓഫ് ഇക്കണോമിക്സ്, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‍‍സിറ്റി, ബോസ്റ്റൺ കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു. വിവാഹിതരായ പല യുവതികളും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ സ്വകാര്യ ആശങ്കകളെക്കുറിച്ചോ ഭർത്താവിനോഡും അമ്മായിയമ്മയോടും പറയുന്നുണ്ട് . അവർ കഴിഞ്ഞാൽ വളരെ കുറച്ച് ആളുകളുമായി മാത്രമാണ് സംസാരിക്കുന്നത്. പഠനത്തിന് വിധേയമാക്കിയ സ്ത്രീകളില്‍ പലര്‍ക്കും ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ മാത്രമാണ് ജൗന്‍പൂരിലുള്ളത്.

എന്നാൽ 2004 -ലെ ഒരു വോട്ടെടുപ്പിൽ യുഎസ്സില്‍ ഒരു ശരാശരി സ്ത്രീക്ക് കുറഞ്ഞത് എട്ട് ഉറ്റസുഹൃത്തുക്കളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്‍തിരുന്നു. ഇന്ത്യയിൽ 33% സ്ത്രീകൾ മാത്രമേ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുള്ളു .അത് കൊണ്ട് തന്നെ ദീർഘദൂര ആശയവിനിമയവും നിയന്ത്രിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത് . എന്നാൽ അമ്മായിഅമ്മയ്‌ക്കൊപ്പമുള്ള വാസം ഒരു ഗുണവുമില്ലെന്നല്ല പഠനം വ്യക്തമാകുന്നുന്നത് . മറിച്ച് ഗർഭകാലത്തെ ആരോഗ്യസംരക്ഷണം പോലെയുള്ള അവസരങ്ങളില്‍ അമ്മായിഅമ്മയുടെ സാന്നിധ്യം സ്ത്രീകൾക്ക് ഗുണം ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പലപ്പോഴും അമ്മായിഅമ്മയുടെ സാന്നിധ്യം ഇല്ലാതാക്കുന്നുണ്ട് എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (12 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (17 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (21 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (27 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (37 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (46 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends