ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെ കോൺഗ്രസും മറ്റുള്ളവരും പ്രതിഷേധിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെ പ്രതിഷേധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധങ്ങള്‍ നടത്തേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെ കോൺഗ്രസും മറ്റുള്ളവരും പ്രതിഷേധിക്കണമെന്നും മോദി പറഞ്ഞു.
പാകിസ്ഥാൻ ഹിന്ദുക്കളെയും സിഖുകാരെയും ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് പാകിസ്ഥാനെതിരെ മിണ്ടുന്നില്ല. പകരം അവിടെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കെതിരെ റാലി നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
https://www.facebook.com/Malayalivartha