നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ക്രൂരത ചെയ്തത് ബന്ധു

നാലുവയസ്സുള്ള പെൺകുട്ടിയെ ബന്ധു തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്. തെലങ്കാനയിലെ ഭൂപാൽപ്പള്ളി ജില്ലയിലാണ് സംഭവം. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ ബന്ധു എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോനാംപേട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. മുപ്പത്തിയാറ് വയസ്സുള്ള ബന്ധു വീടിനുള്ളിൽ കടന്ന് കുട്ടിയെ എടുത്തുകൊണ്ട് പുറത്തേക്ക് പോകുകയായിരുന്നു.
ബുധനാഴ്ച രാവിലെ അമ്മ ഉണർന്ന് നോക്കിയപ്പോഴായിരുന്നു പെൺകുട്ടിയെ കാണാനില്ലായിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു പെൺകുട്ടിയെ തൊട്ടടുത്തുള്ള പരുത്തിപ്പാടത്ത് നിന്നും കണ്ടെത്തിയത്. പെൺകുട്ടി തനിക്ക് സംഭവിച്ച കാര്യം വെളിപ്പെടുത്തുകയുണ്ടായി . പീഡനത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വൈദ്യപരിശോധനയ്ക്കായി കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചതായി പൊലീസ് വ്യക്തമാക്കി . പോക്സോ നിയമപ്രകാരം ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















