ഗുജറാത്തിലെ സൂറത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ കയറ്റിയ ട്രക്ക് മറിഞ്ഞ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ... സമീപത്തു കൂടി വന്ന സ്കൂള്‍ ബസിലേക്ക് തീ പടര്‍ന്നെങ്കിലും കുട്ടികളെ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി
ഗുജറാത്തിലെ സൂറത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ കയറ്റിയ ട്രക്ക് മറിഞ്ഞു. ട്രക്കിലുണ്ടായിരുന്ന സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധയാണുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്.അപകട സമയത്ത് ഇതുവഴി വന്ന ഒരു സ്കൂള്‍ ബസിലേക്കും തീപടര്‍ന്നു.
എന്നാല്‍ സ്കൂള്‍ കുട്ടികളെ തീപടരുന്നതിന് മുമ്പ് പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 25 കുട്ടികളാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
"
https://www.facebook.com/Malayalivartha