Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എസ്.ഐ വിന്‍സെന്റിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടന; കൊലപാതകത്തിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം; വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

09 JANUARY 2020 04:47 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട് എസ്.ഐ വിന്‍സെന്റിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്. സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടുണ്ട്. കൊലപാതകത്തിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലെ O471 2722500, 9497900999 എന്നീ നമ്പറുകളിൽ വിവരം കൈമാറാം.

ഇതിനിടെ കേന്ദ്ര ഇന്‍റലിജൻസ് ബ്യുറോ സംഘം കളിയിക്കവിളയിൽ എത്തി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതികളെ കുറിച്ചു സൂചന കിട്ടിയതായി തമിഴ്നാട് ഡിജിപി പറഞ്ഞുവെങ്കിലും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് വിശദീകരണം.

കളിയിക്കാവിളയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ രണ്ട് പേർ ഉൾപ്പെടുന്ന തീവ്രവാദ സ്വഭാവമുള്ള സംഘം കേരളത്തിലും തമിഴ്നാട്ടിലും അക്രമങ്ങൾക്ക് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് അതീവ ജാഗ്രതയിലാണ്. കേരള-തമിഴ്നാട് ഡിജിപിമാർ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

കന്യാകുമാരി, കടലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആറു യുവാക്കള്‍ അക്രമങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നുവെന്നായിരുന്നു സംസ്ഥാന ഇൻ്റലിജൻസ് ചൊവ്വാഴ്ച കേരള ഡിജിപിക്ക് കൈമാറിയ റിപ്പോർട്ട്. ആറുപേരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് റിപ്പോർട്ട് കൈമാറിയത്. എല്ലാവരും മുമ്പും കേസുകളിൽ പ്രതികളും തീവ്രസ്വഭാമുള്ള സംഘടനകളിലെ സജീവ അംഗങ്ങളുമാണ്. ഇതിൽ ഉൾപ്പെട്ട കന്യാകുമാരി ജില്ലയിലെ തൗഫീക്ക്, ഷെമീം എന്നിവരാണ് കളിയാക്കാവിളയിൽ പൊലീസുകാരനെ വെടിവച്ച് കൊന്നത്. പൊലീസിന് നേരെ നിറയൊഴിച്ച് സാന്നിധ്യം തെളിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. രക്ഷപ്പെടാനുള്ള വ്യക്തമായ പദ്ധതിയും ഇവർ തയ്യാറാക്കിയിരുന്നു.

അതിനാൽ കേരള- തമിഴനാട് പൊലീസ് സംയുക്തമായി ആറുപേർക്കും വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് ഡിജിപി ടി കെ ത്രിപാഠിയും കേരള ഡിജിപി ലോക്നാഥ് ബെഹ്റയും ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിലയിരുത്തി. കൊല്ലത്ത് കോടതി വളപ്പിലുണ്ടായ സ്ഫോടനത്തില്‍ എൻഐഎ പിടികൂടിയത് തമിഴ്നാട് കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന ബെയ്സ് മൂവ്മെന്റ് എന്ന സംഘടനയിൽപ്പെട്ടവരെ ആയിരുന്നു. ബെയ്സുമായി തൗഫീക്കിനും ഷമീമിനും ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends