Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

നിർണായകമായ ആ തെളിവിന് കാരണമായത് മുസ്ലീംപള്ളി; കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ വെട്ടിലാക്കിയത് സമീപത്തെ മുസ്ലീം പള്ളി;ഇല്ലായിരുന്നെങ്കില്‍ അന്വേഷണത്തില്‍ സംഭവിക്കുക മറ്റൊന്ന്

10 JANUARY 2020 11:29 AM IST
മലയാളി വാര്‍ത്ത

കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ വെട്ടിലാക്കിയത് സമീപത്തെ മുസ്ലീം പള്ളി. ചെക്ക് പോസ്റ്റിനടുത്തുള്ള മുസ്ളിം പള്ളിയിലെ സി.സി ടിവിയില്‍ രണ്ട് പ്രതികളുടെ ചിത്രം പതിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചത്. എ.എസ്.ഐ.യെ വെടിവെച്ചു കൊന്നത് തീവ്രവാദി സംഘത്തെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കലാണെന്നാണ് പോലീസ് നിഗമനം.

മെഡിക്കല്‍ ലീവ് കഴിഞ്ഞ് ഒരാഴ്ചമുമ്ബാണ് വില്‍സണ്‍ വീണ്ടും ജോലിക്കെത്തിയത്. അന്നുമുതല്‍ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് നിഗമനം. കൊല നടത്തിയ പ്രതികള്‍ മതതീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമായത്.

ചെക്ക് പോസ്റ്റിലെത്തിയ പ്രതികള്‍ വിദേശനിര്‍മ്മിത പിസ്റ്റളില്‍നിന്ന് നാലുതവണ വെടിയുതിര്‍ത്തു. ഇതില്‍ രണ്ടെണ്ണം വില്‍സണ്‍ന്റെ കഴുത്തിലും ഒരെണ്ണം വയറിലുമാണ് കൊണ്ടത്. ഒരെണ്ണം ഉന്നം തെറ്റി പാഞ്ഞു. വെടിയേറ്റ വില്‍സണ്‍ ശബ്ദം പോലുമുണ്ടാക്കാനാവാതെ മറിഞ്ഞുവീണു. വെടിയൊച്ച കേട്ട് ആളുകളെത്തുന്നത് മനസിലാക്കിയാണ് പ്രതികള്‍ പള്ളിപ്പറമ്ബിലേക്ക് ഓടിക്കയറിയത്. പള്ളിയിലെ സി.സി.ടിവി ഇല്ലായിരുന്നെങ്കില്‍ അക്രമികളെക്കുറിച്ച്‌ സൂചന ലഭിക്കില്ലായിരുന്നു. മണല്‍ മാഫിയയാണ് കൊലയ്ക്കുപിന്നിലെന്ന് കരുതി പൊലീസ് അന്വേഷണം വഴിമാറി പോകുമായിരുന്നു.

അതേസമയം, തിരുച്ചന്തൂരില്‍ പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ ഭീകരവാദ കേസന്വേഷിക്കുന്ന സ്ക്വാഡില്‍ വില്‍സണുണ്ടായിരുന്നു. ഭീകരവാദ കേസ് അന്വേഷിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയായാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളില്‍ അപൂര്‍വമായ തോക്കുപയോഗിച്ചുള്ള ആക്രമണത്തെ പൊലീസ് ആശങ്കയോടെയാണ് കാണുന്നത്.

തക്കല തിരുവിതാംകോട് അടുപ്പുവിള പാര്‍ത്ത തെരുവില്‍ അബ്ദുള്‍ ഷമീം (25), നാഗര്‍കോവില്‍ സ്വദേശി തൗഫീക്ക് (27) എന്നിവരാണ് പ്രതികളെന്നു തമിഴ്‌നാട് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന തീവ്രവാദി സംഘടനയിലെ മൂന്നുപേരെ ചെന്നൈ പോലീസ് നേരത്തേ ബെംഗളൂരുവില്‍ വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. ചെന്നൈയില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ തിരുവള്ളുവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സമീം. രണ്ട് വര്‍ഷംമുന്‍പ് കന്യാകുമാരിയില്‍ ബി.ജെ.പി യുടെ മുതിര്‍ന്ന നേതാവ് എം.ആര്‍.ഗാന്ധിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് തൗഫീഖ്.

പ്രതികള്‍ ആയുധം ഉപയോഗിക്കുന്നതില്‍ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്ബ് പ്രദേശത്തെക്കുറിച്ച്‌ വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്നാട് പോലീസ് പറഞ്ഞു. പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും. കളിയിക്കാവിളയില്‍ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്പോസ്റ്റ്. രാത്രിയില്‍ ഒന്‍പതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികള്‍ രക്ഷപ്പെട്ട ആരാധനാലയവും ഒന്‍പതുമണിയോടെയാണ് വിജനമാകാറ്.

സംഭവത്തിനുമുമ്ബുതന്നെ പ്രതികള്‍ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്നത് സുരക്ഷാക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആരാധനാലയത്തില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവര്‍ വെടിവെച്ചത്. ചെക്പോസ്റ്റിനുമുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വില്‍സന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച്‌ പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്.

തീവ്രവാദി സംഘടനാംഗങ്ങള്‍ കേരളത്തിലെത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങള്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലകള്‍ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവരില്‍ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന മറ്റുരണ്ടുപേര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവര്‍തന്നെയാണ് അവരെന്നാണ് സൂചന. ഇവരുടെ ചിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെല്‍വേലിയിലെ ഒരുസ്‌ഫോടനക്കേസില്‍ മുമ്ബ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഇവര്‍ തീവ്രവാദ സ്വഭാവത്തിലുള്ള സംഘടനയിലെ അംഗങ്ങളായതിനാല്‍ എന്‍.ഐ.എ.യും അന്വേഷണം നടത്തും. സംഘടനയുടെ പേര് തമിഴ്നാട് പോലീസ് പുറത്തുവിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (2 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (4 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (5 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (5 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (5 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (5 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (5 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (6 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (6 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (8 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (9 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (9 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (9 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (10 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (10 hours ago)

Malayali Vartha Recommends