പെണ്‍കുട്ടികളെ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ലാത്തികൊണ്ട് മര്‍ദ്ദിച്ചവരെയാണ് അവര്‍ പിന്തുണച്ചിരിക്കുന്നത്; ദീപിക പദുകോണിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപിക പദുക്കോണിന്‍റെ രാഷ്ട്രീയ ബന്ധമെന്താണെന്ന് തനിക്ക് അറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആഞ്ഞടിച്ചു. ദില്ലിയില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോണ്‍ക്ലേവിലാണ് ദീപികയ്ക്കെതിരെ സ്മൃതി ഇറാനി രംഗത്തെത്തിയത്.
ദീപിക ജെഎന്‍യുവില്‍ എത്തിയ വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം എന്തുദ്ദേശമാണ് അവരുടെ സന്ദര്‍ശനത്തിനെന്ന്. ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളെ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ലാത്തികൊണ്ട് മര്‍ദ്ദിച്ചവരെയാണ് അവര്‍ പിന്തുണച്ചിരിക്കുന്നത്. അവരുടെ ആ അവകാശത്തെ തനിക്ക് എതിര്‍ക്കാന്‍ കഴിയില്ലന്ന് സ്മൃതി ഇറാനി പറഞ്ഞു. 2011 ല്‍ തന്നെ അവര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കിയത്. ഇപ്പോള്‍ അവരുടെ നിലപാടില്‍ ആരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടെങ്കില്‍ അവരുടെ രാഷ്ട്രീയത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. ധാരാളം ആരാധകരുള്ള ദീപിക അവരുടെ സ്ഥാനം തിരിച്ചറിയണമായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
ജനുവരി അഞ്ചിന് രാത്രിയില്‍ ജെഎന്‍യു ക്യാമ്ബസില്‍ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയതില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പെടെ അമ്ബതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന സമരത്തിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യാദര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലെത്തിയ താരം ജെഎന്‍യു ആക്രമണത്തില്‍ പരിക്കേറ്റ ഐഷി ഘോഷുമായി സംസാരിച്ച ശേഷമായിരുന്നു മടങ്ങിയത്. അതേസമയം ദീപികയുടെ നടപടിക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തിയിരുന്നു. സിനിമാ പ്രമോഷന് വേണ്ടിയാണ് അവര്‍ എത്തിയതെന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചത്. അവരുടെ പുതിയ ചിത്രമാണ് ഛപക് ബഹിഷ്കരിക്കണമെന്ന് സംഘപരിവാര്‍ ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha