മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും: വിഴിഞ്ഞം തുറമുഖ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം പദ്ധതിക്ക് കബൊട്ടാഷ് നിയമത്തില്‍ ഇളവ് ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. മന്ത്രി കെ.ബാബുവും ഒപ്പമുണ്ടാകും. ഇന്ത്യയിലെ ഒരു തുറമുഖത്തു നിന്ന് നേരിട്ട് മറ്റൊരു തുറമുഖത്തേക്ക് വിദേശ കപ്പലുകള്‍ക്ക് ചരക്കുകടത്താനാകില്ല. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് ഈ വ്യവസ്ഥയില്‍ ഇളവു നല്‍കിയിരുന്നു.
അതേ രീതിയില്‍ വിഴിഞ്ഞത്തിനും ഇളവ് വേണമെന്നാണ് ആവശ്യം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനാണ് ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളത്. പ്രധാനമന്ത്രി ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരേയും മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും കാണും. ഐഐടി, എയിംസ് എന്നീ ആവശ്യങ്ങളും ചര്‍ച്ചാ വിഷയങ്ങളാകും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിനെയും മുഖ്യമന്ത്രി കണ്ടേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























