മുസ്‌ലീങ്ങള്‍ക്കെതിരേ ശിവസേന; പ്രത്യേക പരിഗണന വേണമെങ്കില്‍ പാക്കിസ്ഥാനിലേക്കു പോകൂ

മുസ്‌ലീങ്ങള്‍ക്കു പ്രത്യേക പരിഗണന വേണമെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന നിലപാടുമായി ശിവസേന രംഗത്ത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ക്കു പ്രത്യേക പരിഗണന ആവശ്യമെങ്കില്‍ അവര്‍ മാതൃരാജ്യം ഇന്ത്യയാണെന്ന് ആദ്യം അംഗീകരിക്കണം. ഇവിടെ അവര്‍ക്കു മതസ്വാതന്ത്ര്യം അവകാശപ്പെടാന്‍ കഴിയില്ല.
കഴിഞ്ഞ ദിവസം മുസ്‌ലീം പണ്ഡിതന്‍ ആസാദുദ്ദീന്‍ ഒവൈസിസ് മുസ്‌ലീങ്ങള്‍ക്കു പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മറാത്തികള്‍ക്കു നല്കിയിരിക്കുന്നതു പോലെ പരിഗണന വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിനു മറുപടിയുമായാണു ശിവസേന രംഗത്തെത്തിയത്.
പിന്നോക്ക വിഭാഗക്കാരായ മുസ്‌ലീങ്ങള്‍ക്കു സര്‍ക്കാര്‍ സംവരണം നല്കുന്നത് അവരുടെ പ്രതിഷേധം കണ്ടിട്ടോ മുസ്‌ലീങ്ങള്‍ ആയതുകൊണ്ടോ അല്ല. അവര്‍ രാജ്യത്തെ പൗരന്മാരായതു കൊണ്ടാണെന്നും ശിവസേന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























