ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു...
ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ച മുതല്‍ പോസ്റ്റ്പേഡ്, പ്രീപേഡ് 2ജി കണക്ഷനുകള്‍ ലഭ്യമാക്കുമെന്ന് ജമ്മു കാഷ്മീര്‍ ഭരണകൂടം അറിയിച്ചു. കാഷ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.ജമ്മു കാശ്മീര്‍ ഭരണകൂടം അംഗീകരിച്ച, 'വൈറ്റ് ലിസ്റ്റ്' ചെയ്ത 301 വെബ്സൈറ്റുകള്‍ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂ.
ബാങ്കിംഗ്, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സെറ്റുകളാണ് ഇവയെല്ലാം. അതേസമയം, സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്നും അധിരൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha