Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരത.... സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍...

28 JANUARY 2020 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?

ഡോ. ഷഹീൻ ബുർഖ ധരിച്ച് കണ്ടിട്ടില്ല, ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചു എന്ന് മുൻ ഭർത്താവ് ; സൂചന പോലും ലഭിച്ചില്ലെന്ന് പിതാവും സഹോദരനും

തുർക്കി - പാക് ബന്ധം , ഡോക്ടർ മൊഡ്യൂൾ നയിച്ചത് അങ്കാറയിൽ നിന്ന് ഉകാസ; ഉപയോഗിച്ചത് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ സെഷൻ ആപ്പ്

ഡോ. ഉമർ തന്നെ ഡിഎൻഎ പരിശോധന സ്ഥിരീകരിച്ചു; ലക്‌ഷ്യം ഇട്ടത്‌ ബാബറി മസ്ജിദ് തകർക്കൽ വാർഷികത്തിൽ വൻ ആക്രമണം; സ്ഫോടനത്തിന്റെ കൃത്യമായ നിമിഷം പകർത്തിയ സിസിടിവി ദൃശ്യങ്ങൾ

അൽ-ഫലാഹ് സർവകലാശാല നിരീക്ഷണത്തിൽ , ആർ‌ഡി‌എക്സ് നിർമ്മിച്ചത് ലാബിലോ? ചാൻസലർ ജവാദ് അഹമ്മദ് സിദ്ദിഖി സാമ്പത്തിക തട്ടിപിന് തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്

രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിച്ചെന്ന ബംഗളൂരു സ്വദേശികളായ മാതാപിതാക്കളുടെ പരാതിയില്‍ നിത്യാനന്ദക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നിത്യാനന്ദ രാജ്യത്ത് നിന്ന് മുങ്ങിയത്. ഇതിനിടെ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെടുകയുണ്ടായി

2014ലാണ് സംഗീത മരിക്കുന്നത്. അന്നുമുതല്‍ നീതിക്കായി ഈ അമ്മ ഝാന്‍സി റാണി പോരാടുകയാണ്. ഇതിന് പിന്നാെലയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍പ്പെട്ട് നിത്യാനന്ദ ഒളിവില്‍ പോയിരിക്കുന്നത്. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങാണ് നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികള്‍ വ്യക്തമാക്കുന്നു. എല്ലാ കുറ്റങ്ങള്‍ക്കും നിത്യാനന്ദയ്‌ക്കൊപ്പം നിന്ന വിശ്വസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ തെളിവുസഹിതം വാര്‍ത്ത പുറത്തുവിടുന്നത്. ഇക്കൂട്ടത്തില്‍ സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.

ഝാന്‍സി റാണി പറയുന്നതിങ്ങനെ:
'എന്റെ മകള്‍ സംഗീത ചെറുപ്പം മുതലേ ആത്മീയ വിഷയങ്ങളില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് അവള്‍ നിത്യാനന്ദയുടെ ആശ്രമത്തിലും അദ്ദേഹത്തിന്റെ വാക്കുകളിലും ആകൃഷ്ഠയാകുന്നത്. ഒരു മാസം ആശ്രമത്തില്‍ കഴിഞ്ഞ് ആത്മീയ വിഷയങ്ങളില്‍ അറിവ് നേടണമെന്ന് മകള്‍ പറഞ്ഞു. അവളുടെ ഇഷ്ടത്തിന് ഞാനും സമ്മതിച്ചു. അങ്ങനെ അവള്‍ ആശ്രമത്തിലെത്തി. ഒരു മാസം കഴിഞ്ഞിട്ടും മകള്‍ തിരിച്ചുവന്നില്ല. ഞാന്‍ പോയി വിളിച്ചപ്പോള്‍. അമ്മാ ഞാന്‍ ഇവിടെ ഹാപ്പിയാണ്. എനിക്ക് കുറച്ച് നാള്‍ കൂടി ഇവിടെ നില്‍ക്കണം എന്നാണ് പറഞ്ഞത്.
പിന്നീട് പലപ്പോഴും വീട്ടിലേക്ക് വിളിച്ചിട്ടും അവള്‍ വന്നില്ല. ആറുമാസങ്ങള്‍ക്ക് ശേഷം ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ കാവി ധരിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ മുന്നില്‍ വച്ച്, അവളെ കൊണ്ട് ഞങ്ങള്‍ക്ക് ബലി ഇടീച്ചു. ഇത് ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ചോദിച്ചപ്പോള്‍ ആശ്രമത്തിനൊപ്പം ചേരാനാണ് താല്‍പര്യമെന്നും ഇവിടെ ഒരു ജോലിയും ലഭിച്ചെന്ന് മകള്‍ പറഞ്ഞു.
നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ജോലിയാണ് മകള്‍ക്ക് അവര്‍ െകാടുത്തത്.

പക്ഷേ പിന്നീട് ഞങ്ങള്‍ക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകള്‍. ഒരിക്കല്‍ ഞങ്ങള്‍ അവളെ കാണാന്‍ പോയപ്പോള്‍ പത്തോളം പേര്‍ ചേര്‍ന്ന് ഒരു എന്‍ജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോള്‍ അവിടെ നിന്ന മറ്റൊരു പയ്യന്‍ പറഞ്ഞു. അമ്മാ അമ്മയുടെ മകള്‍ക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകള്‍ കാണാമെന്ന്. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. അതിക്രൂരമായി മര്‍ദിച്ച പാടുകള്‍ കാണാം.
ഇനി ഇവിടെ നില്‍ക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മകളുടെ പേരില്‍ ഒരുപാട് ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദവ വിഡിയോ പുറത്തുവന്നതിന് പിന്നില്‍ മകളാണെന്ന് അവര്‍ പറഞ്ഞു. അതിന് വ്യക്തത വരാതെ പുറത്തുവിടാന്‍ പറ്റില്ലെന്ന് പറഞ്ഞ് എന്നെ പുറത്താക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫോണ്‍ വന്നു ആശ്രമത്തില്‍ നിന്നും. മകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവള്‍ക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ അറ്റാക്ക് വരും. ഞാന്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ അവള്‍ മരിച്ചെന്നാണ് കേള്‍ക്കുന്നത്. ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാന്‍ ഞാന്‍ പറഞ്ഞു.
അപ്പോള്‍ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തില്‍ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്നാണ്. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഞാന്‍ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാന്‍ പരാതി നല്‍കി.
മൃതദേഹം വീണ്ടും റീ പോസ്റ്റുമോര്‍ട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തില്‍ ആന്തരികാ അവയവങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവര്‍ മകളുടെ മൃതദേഹം തന്നുവിട്ടത്. ' ഝാന്‍സി റാണി  അഭിമുഖത്തില്‍ പറഞ്ഞു.
ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ട് പോലും ഇതുവരെ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തുടരെ തുടരെ ഇയാള്‍ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഇത് എവിടെ നിന്നാണ് വരുതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (21 minutes ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (31 minutes ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (1 hour ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (2 hours ago)

കൃത്യമായ നിമിഷം  (2 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (3 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (3 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (11 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (11 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (11 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (11 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (11 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (12 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (13 hours ago)

Malayali Vartha Recommends