കേന്ദ്ര ഭക്ഷ്യമന്ത്രി റാവുസാഹെബ് ധാന്‍വേ രാജിവച്ചു

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി റാവുസാഹെബ് ധാന്‍വേ രാജിവച്ചു. ധാന്‍വേയുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു. രാജിക്കത്ത് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് കൈമാറി. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ധാന്‍വേ മന്ത്രിപദം ഒഴിഞ്ഞത്.
മഹാരാഷ്ട്രാ മുഖ്യമന്ത്രിയായതിനെത്തുടര്‍ന്നു ദേവേന്ദ്ര ഫഡ്‌നാവിസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ധാന്‍വേ തിരഞ്ഞെടുക്കപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























