പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) മുന്‍മേധാവിയും സ്ഥാപക ഡയറക്ടറുമായ ആര്‍.കെ. പച്ചൗരി അന്തരിച്ചു

പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) മുന്‍മേധാവിയും സ്ഥാപക ഡയറക്ടറുമായ ആര്‍.കെ. പച്ചൗരി (79) അന്തരിച്ചു. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കാലാവസ്ഥാവ്യതിയാനം പഠിക്കുന്ന വിവിധ സര്‍ക്കാരുകള്‍ ഉള്‍പ്പെട്ട പാനലിന്റെ ചെയര്‍മാനായിരുന്നു.
ഊര്‍ജസംരക്ഷണവും പരിസ്ഥിതിമുന്നേറ്റവും ലക്ഷ്യംവെച്ച് 1974-ല്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച 'ടെറി'യെ ആഗോളതലത്തില്‍ ശ്രദ്ധേയസ്ഥാപനമായി വളര്‍ത്തിയതില്‍ പച്ചൗരി പ്രധാനപങ്കു വഹിച്ചു. 2007 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിനൊപ്പം പങ്കിട്ടു.
2008 ല്‍ പദ്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നീ കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് 2015-ല്‍ അദ്ദേഹം ടെറി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് രാജിവെച്ചൊഴിഞ്ഞത്. സുസ്ഥിര വികസനരംഗത്ത് തുല്യതയില്ലാത്ത മികവായിരുന്നു പച്ചൗരി പുലര്‍ത്തിയിരുന്നതെന്ന് ടെറി ചെയര്‍മാന്‍ നിതിന്‍ ദേശായി അനുസ്മരിച്ചു.
https://www.facebook.com/Malayalivartha