Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രാജസ്ഥാനിൽ ദളിത് സഹോദരങ്ങൾക്ക് ക്രൂരമർദ്ദനം; കെട്ടിയിട്ടു, ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ചു! ക്രൂര പീഡനം അരങ്ങേറിയത് മോഷണക്കുറ്റം ആരോപിച്ച്

20 FEBRUARY 2020 12:00 PM IST
മലയാളി വാര്‍ത്ത

നമ്മുടെ രാജ്യത്തു ദളിതർ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്.ദളിത് പീഡനങ്ങളെ കുറിച്ച് ദിവസവും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നതും അതുതന്നെ.. എന്നാൽ, ഗുജറാത്തും രാജസ്ഥാനും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും പ്രത്യേകിച്ചു കേന്ദ്രത്തിലും ഈ അടുത്ത കാലത്തായി , ദളിതർക്കെതിരേയുള്ള അക്രമങ്ങളിൽ പൊടുന്നനെ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യുപി, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇപ്പോൾ തുടർച്ചയായി നമ്മളിത്തരം ദളിത് പീഡന വർത്തകൾകേട്ടുകൊണ്ടിരിക്കുകയാണ് പഴയ കോൺഗ്രസ് സർക്കാരിനു കീഴിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുപോലെ നിരന്തരമായി, നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ചുകൊണ്ട്, അങ്ങേയറ്റം ബീഭത്സമായി ദളിതരോടുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യ്പെട്ടിട്ടില്ലെന്നാണ് വരുന്ന ആരോപണങ്ങൾ. ഇത്തരം ക്രൂരതയ്ക്കെതിരെ കോടതി പോലും ഇടപെട്ടെങ്കിലും കുറയുന്നില്ലെന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇപ്പോഴിതാ വീണ്ടും ദളിത് പീഠവും വർത്തയാകുകയാണ്.

രാജസ്ഥാനിൽ നിന്നാണ് വീണ്ടും ഇത്തരത്തിലുള്ള വാർത്ത പുറത്ത് വരുന്നത്. ദളിത് യുവാക്കളായ സഹോദരങ്ങളോട് ആൾക്കൂട്ടം ക്രൂരമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. മോഷണകുറ്റം ആരോപിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ ക്രൂരത. യുവാക്കളെകെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രരാക്കുകയും ചെയ്തു.
ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 24കാരനായ ദലിത് യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.
ഇവിടെ നിന്നാണ് പമ്പിലെ ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്. കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നതും ജനനേന്ദ്രിയങ്ങളിലടക്കം പെട്രോൾ ഒഴിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

പത്തോളം പേർ ചേർന്നാണ് യുവാക്കളെ ക്രൂരമായി മർദ്ദിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബുധനാഴ്ച മർദ്ദനമേറ്റ യുവാക്കൾ പോലീസിനെ സമീപിച്ചു. മർദ്ദനമേറ്റവരുടെ പരാതിയെ തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജ്പാൽ സിങ് വ്യക്തമാക്കി. മർദ്ദനമേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (20 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (32 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (42 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends