സേലത്തുണ്ടായ വാഹനാപകടത്തില്‍ ആറു നേപ്പാളി തീര്‍ഥാടകര്‍ മരിച്ചു...സേലം-ബംഗളുരു ദേശീയപാതയില്‍ ഓമല്ലൂരിനു സമീപത്താണ് അപകടമുണ്ടായത്
സേലത്തുണ്ടായ വാഹനാപകടത്തില്‍ ആറു നേപ്പാളി തീര്‍ഥാടകര്‍ മരിച്ചു. സേലം-ബംഗളുരു ദേശീയപാതയില്‍ ഓമല്ലൂരിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നേപ്പാളില്‍ നിന്നെത്തിയ 32 അംഗ സംഘത്തിലെ ആറു പേരാണു മരിച്ചത്. കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയശേഷം രാജസ്ഥാനിലേക്കു പോകുകയായിരുന്നു ഇവര്‍.
സേലം നരിപ്പള്ളത്തു ഇവരുടെ വാഹനം തിരിച്ചുനിര്ത്തവെ അമിത വേഗതയിലെത്തിയ വാന്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ 23 പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha