Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഉത്തരക്കടലാസില്‍ നൂറ് രൂപാ നോട്ട് വയ്ക്കുക; കോപ്പിയടിക്കാർക്കു പ്രിൻസിപ്പാളിന്റെ വിലയേറിയ ഉപദേശം'; വിദ്യാർത്ഥിയുടെ വിഡിയോയിൽ കുരുങ്ങി പ്രിൻസിപ്പാൾ

20 FEBRUARY 2020 01:18 PM IST
മലയാളി വാര്‍ത്ത

ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് അധ്യാപകർ നിരവധി ഉപദേശങ്ങൾ നൽകാറുണ്ട്. എന്നാൽ ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ ചെയ്യേണ്ട കുറുക്കുവഴികള്‍ നിര്‍ദേശിച്ച പ്രിന്‍സിപ്പല്‍ ഇപ്പോൾ അറസ്റിലായിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാനായി പ്രിന്‍സിപ്പലും മാനേജരുമായ പ്രവീണ്‍ മാളിന്‍റെ നിര്‍ദേശങ്ങള്‍ ഇതാണ്. ഉത്തരക്കടലാസില്‍ നൂറ് രൂപാ നോട്ട് വയ്ക്കുക. ഇത് വീണുപോകാതെ എങ്ങനെ വയ്ക്കണമെന്നും പ്രിന്‍സിപ്പല്‍ വിശദമാക്കുന്നുണ്ട്.

അവസാന പരീക്ഷകള്‍ക്ക് മുന്നോടിയായി വിളിച്ച യോഗത്തിനിടയിലാണ് പ്രിന്‍സിപ്പലിന്‍റെ വിലയേറിയ ഉപദേശം. രക്ഷിതാക്കള്‍ കൂടി സന്നിഹിതരായിട്ടുള്ള വേദിയിലാണ് കോപ്പിയടിക്കുന്നതിനും ഉത്തരക്കടലാസില്‍ കറന്‍സി നോട്ട് നല്‍കുന്നതിനുമുളള നിര്‍ദേശം പ്രിന്‍സിപ്പല്‍ നല്‍കുന്നത്. ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ വിവാദമായ ഉപദേശം നല്‍കിയത്. പരീക്ഷാ ഹാളില്‍ കര്‍ശനമായ രീതിയില്‍ നിരീക്ഷണം നടക്കുന്നതിന് ഇടയില്‍ കോപ്പിയടിക്കുന്നതിനേക്കുറിച്ചും പ്രവീണ്‍ മാള്‍ നിര്‍ദേശം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ എടുത്ത വീഡിയോ പുറത്ത് വന്നതോടെയാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. തന്‍റെ സ്കൂളിലെ ഒരു കുട്ടി പോലും തോല്‍ക്കില്ല. ഇവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നും പ്രവീണ്‍ മാള്‍ പറയുന്നു. പരീക്ഷ എഴുതുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാം, പക്ഷേ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുതെന്നും പ്രിന്‍സിപ്പലിന്‍റെ നിര്‍ദേശം പറയുന്നു. സംസാരിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതില്‍ ഭയപ്പെടേണ്ടെന്നും ഉപദേശം വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളില്‍ നിന്നു ഇന്‍വിജിലേറ്റര്‍മാരായി എത്തുന്നവര്‍ തന്‍റെ സുഹൃത്തുക്കളാണ്. ആരെങ്കിലും കോപ്പിയടിക്കുന്നത് പിടിച്ച് നിങ്ങള്‍ക്ക് രണ്ട് അടി തന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അത് സഹിച്ചാല്‍ മതിയെന്നും വിവാദമായ ഉപദേശത്തില്‍ പ്രവീണ്‍ മാള്‍ പറയുന്നു.

പ്രിന്‍സിപ്പലിന്‍റെ ഉപദേശം ശരിയാണെന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രതികരിക്കുന്നതായും വീഡിയോയില്‍ കാണാന്‍ കഴിയും. ഒരുചോദ്യം പോലും ഉത്തരമെഴുതാതെ വിടരുത്. നൂറ് രൂപ നോട്ട് ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കില്‍ അധ്യാപകര്‍ കണ്ണടച്ച് മാര്‍ക്ക് നല്‍കുമെന്നും പ്രവീണ്‍ മാള്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച വിദ്യാര്‍ഥി ദൃശ്യങ്ങള്‍ അടക്കമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാതി ബോധിപ്പിക്കാനുള്ള സംവിധാനത്തില്‍ അപ്‍ലോഡ് ചെയ്തത്.

56 ലക്ഷം വിദ്യാര്‍ഥികളാണ് 10, 12 ക്ലാസുകളിലായി ഉത്തര്‍ പ്രദേശില്‍ ബോര്‍ഡ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. പരീക്ഷയില്‍ കോപ്പിയടിയും മറ്റ് നടപടികളും കര്‍ശനമായി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമ്പോഴാണ് പ്രിന്‍സിപ്പലിന്‍റെ 'വിലയേറിയ ഉപദേശം'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (20 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (32 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (42 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends